തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിനായി ഇ-ഗ്രാന്റ്സ് പോർട്ടൽ തുറന്നു. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ്, സി ബി എസ് ഇ, ഐ സി എസ് ഇ സ്കൂളുകളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന ഒ ഇ സി – എസ് സി/ എസ് ടി , ഒ ബി സി – എച്ച് വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
വിദ്യാർഥികളുടെ വിവരങ്ങൾ സ്കൂളുകൾ വഴി ഇ-ഗ്രാന്റ്സ് പോർട്ടലിൽ സമർപ്പിക്കണം. ഡാറ്റാ എൻട്രി പൂർത്തിയാക്കേണ്ട അവസാന തിയതി നവംബർ 30 ആണ്. കൂടുതൽ വിവരങ്ങൾ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സംസ്ഥാനത്തെമ്പാടുമുള്ള മേഖലാ ഓഫീസുകളിൽ നിന്ന് ലഭിക്കും.
Total Views:
1
