ദമാം : ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളുമായി കൊല്ലം പൈതൃകം ഒരുമയോണം.കൊല്ലം ജില്ലാ പ്രവാസി കൂട്ടായ്മ ദമാം പൈതൃകം സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് നൈറ്റും ഒരുമയോണവും കുടുംബാംഗങ്ങൾക്ക് പുത്തൻ ഉണർവ് സമ്മാനിച്ചു.മറന്നുപോയത് മാറ്റിവെച്ചതുമായ നാടൻ കലാ വിഭവങ്ങളും. ഉറിയടിയും വടംവലിയും കുട്ടികളുടെ കലാപ്രകടനങ്ങളും ഒക്കെയായി നാടിന്റെ ഉത്സവ രാവുകൾക്ക് സമാനമായി.
ദേവിക കലാക്ഷേത്ര അക്കാദമിയുടെ പ്രതിഭകൾ അവതരിപ്പിച്ച നൃത്തരൂപം കാണികൾക്ക് ഏറെ ആവേശകരമായി. വിസ്മയ സജീഷ്, റിതാ ഫാത്തിമ റഫീഖ്,ആയിറ മറിയം ,അഫ്രാ അനസ്,തൂലിക ജാനകി, ഇനാര അനസ് എന്നിവരുടെ നൃത്തങ്ങളും, സുരേഷ് റാവുത്തർ, നവാസ് താഹ, സിയാദ്, അമ്മു ജിജോ,നിരഞ്ജന അജീഷ്,,ബേബി സിയാദ് എന്നിവരുടെ മനോഹരമായ ഗാനങ്ങളും, നിരവധി റെക്കോർഡുകൾ ഉടമയായ സന ശിഹാബിന്റെ പിയാനോ പ്രകടനവും സദസ്സ് ഏറെ കയ്യടിയോടെയാണ് സ്വീകരിച്ചത്. 2025- 26 അധ്യായനവർഷത്തിലെ ഉന്നത വിജയം നേടിയ പൈതൃകം കുടുംബത്തിലെ 22 കുട്ടികൾക്ക് മെറിറ്റ് അവാർഡ് വിതരണവും നടത്തി.
പ്രസിഡണ്ട് റഷീദ് റാവുത്തർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
നൗഷാദ് തഴവ മോഡിറേറ്റർ ആയിരുന്നു.
പൈതൃകത്തിന്റെ എക്സിക്യൂട്ടീവ് മെമ്പേഴ്സ്, ഫാമിലി മെമ്പേഴ്സ് വിശിഷ്ടാതിഥികൾ ഏവരുടെയും പരിപൂർണ്ണ സഹകരണത്തോടെയാണ് പരിപാടി വിജയകരം ആക്കിയത്. ഫിൽസാ നാസർ, അഫ്രാ അനസ് എന്നിവർ അവതാരകരായി.സെക്രട്ടറി അൻസാരി അബ്ദുൽ വാഹിദ് സ്വാഗതവും ട്രഷറർ അനസ്ബഷീർ നന്ദിയും പറഞ്ഞു.
