മനാമ: ബിസിനസുകാർക്കും നിക്ഷേപകർക്കും കൊമേഴ്സ്യൽ രജിസ്ട്രേഷനും മറ്റു നടപടിക്രമങ്ങളും വളരെ എളുപ്പമാക്കുന്ന തരത്തിൽ സംയോജിത ഇലക്ട്രോണിക് പോർട്ടലായ വാണിജ്യ രജിസ്ട്രേഷൻ സംവിധാനമായ ‘സിജിലാത്ത്’ന്റെ പുതിയ വേർഷൻ സിജിലാത്ത് 3.0 ലോഞ്ച് ചെയ്തു.ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു ലോഞ്ചിങ് നിർവ്വഹിച്ചു. നവീകരിച്ച സിജിലാത്ത് സംവിധാനം വഴി ഇ – സേവനങ്ങൾ ലഭ്യമാകുന്നതിനുള്ള ഘട്ടങ്ങൾ 60 ശതമാനം കുറയും. ഓട്ടോമെറ്റഡ് അടക്കമുള്ള അതി നൂതന സംവിധാനങ്ങൾ പുതിയ വേർഷനിലുണ്ട്.
ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ),ഐ.ജി.എ ഡെപ്യൂട്ടി സി.ഇ.ഒ ഡോ. സക്കരിയ അഹ്മദ് അൽ ഖാജ, അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഫോർ കൊമേഴ്സ്യൽ രജിസ്ട്രേഷൻ ആൻഡ് കമ്പനീസ് നിബ് റാസ് മുഹമ്മദ് അലി താലിബ് എന്നിവർ പങ്കെടുത്തു.
![]()
