മക്ക: ഇത്തവണത്തെ ഹജ്ജ് സീസണിൽ മരണപ്പെട്ട ഇന്ത്യൻ ഹാജിമാരുടെ വിവരം പുറത്തുവിട്ട് ഇന്ത്യൻ ഹജ്ജ് മന്ത്രാലയം. അസുഖം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ 182 ഇന്ത്യൻ തീർത്ഥാടകരാണ് മരണപ്പെട്ടതെന്നു മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിൽ 11 മലയാളി തീർത്ഥാടകരും ഉൾപെടും. മുൻ വർഷങ്ങളെ അപേക്ഷിച്ചു പ്രായമായ ഇന്ത്യൻ ഹാജിമാർ ഏറെ ഉണ്ടായിരുന്നെന്നും എന്നാൽ മരണ സംഖ്യ വളരെ കുറഞ്ഞതായും ഇവർ പറഞ്ഞു. ശക്തമായ ചൂടും കാലാവസ്ഥ വ്യതിയാനങ്ങളും തീർത്ഥാടകർക്ക് നേരിടേണ്ടിവന്നെങ്കിലും ഇന്ത്യൻ ഹാജിമാർ ഏറെക്കുറെ അവ തരണം ചെയ്തതായും മന്ത്രാലയം പറഞ്ഞു. ഒന്നേമുക്കാൽ ലക്ഷത്തോളം ഹാജിമാരാണ് ഇത്തവണ ഇന്ത്യയിൽ നിന്ന് ഹജ്ജ് കര്‍മത്തിനായി എത്തിയിരുന്നത്.
![]()
