ഒമാൻ : രാജ്യത്തെ സമുദ്രങ്ങളിൽ നിന്ന് ചെറിയ നെയ്മീൻ ( അയ്കൂര) പിടിക്കുന്നതിനു ആഗസ്റ്റ് 15 മുതൽ വിലക്ക്.രണ്ടു മാസത്തേക്ക് ഈ വിലക്ക് തുടരും .
നെയ്മീനിന്റെ പ്രജനനകാലം പരിഗണിച്ചാണ് അധികൃതർ ഉത്തരവ് ഇറക്കിയിരിക്കുന്നത്.65 സെന്റിമീറ്ററിൽ കുറഞ്ഞ മീൻ പിടിക്കുന്നതിനാണ് നിരോധനം.
ഇത്തരം മീനുകൾ പിടിക്കുന്നതും സൂക്ഷിക്കുന്നതും വിൽക്കുന്നതും ശിക്ഷാർഹമാണ്.ഇത്തരം മീനുകൾ വലയിൽ കുടുങ്ങിയാൽ കടലിലേക്ക് തിരിച്ചു വിടണമെന്നും മീൻ പിടുത്തക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
![]()
