റിയാദ്: കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം അതിവിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.റിയാദ് ആർക്കാൻ സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ ഫോറം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.ചടങ്ങിൽ കെ ഇ എഫ് പ്രസിഡന്റ് അബ്ദുൽ നിസാർ അഭിസംബോധന ചെയ്ത് സംസാരിച്ചു. 700 ഓളം ആളുകൾ പങ്കെടുത്ത ആഘോഷം പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി. കെ ഇ എഫ് കലാകാരന്മാർ അവതരിപ്പിച്ച തിരുവാതിര,മേളം റിയാദ് അവതരിപ്പിച്ച ശിങ്കാരിമേളം തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി.കലാലയ ഓർമ്മകളുടെ ഗൃഹാതുരത്വം ഉണർത്തുന്ന വൈവിധ്യമാർന്ന കായിക മത്സരങ്ങളും മുഖ്യ ആകർഷണമായി. 4 ടീമുകളായി നടന്ന മത്സരങ്ങളിൽ മഞ്ഞകൊമ്പൻസ് ഒന്നാം സ്ഥാനവും ചിങ്ങപ്പട രണ്ടാം സ്ഥാനവും നേടി.ചടങ്ങിൽ വിജയികൾക്ക് പ്രത്യേക സമ്മാനങ്ങൾ കൈമാറി, പരിപാടികൾക്ക് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അജയ് ശങ്കർ, സന്ദീപ് ആനന്ദ്, ശ്യാം, അമ്മു പ്രസാദ്, ആബിക്ക്, സയിദ് ഗവാസ്ക്കർ എന്നിവർ നേതൃത്വം നൽകി.

