ബുറൈദ: ഖസ്സീം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (QIFA) 2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബുറൈദയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്.
പ്രസിഡന്റായി സുധീർ കായംകുളത്തെയും ജനറൽ സെക്രട്ടറിയായി മുഹമ്മദ് ഷെരീഫ് പള്ളാട്ടിലിനെയും ട്രഷററായി മുഹമ്മദ് റാഫിയെയും യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ:
റാഫി നാലകത്ത്, നുസൈയർ(വൈസ് പ്രസിഡന്റുമാർ),യൂനുസ് മുഹമ്മദ്, ജാസിർ(ജോയിന്റ് സെക്രട്ടറിമാർ),ഷാനവാസ്( ജോയിന്റ് ട്രഷറർ),ആഷിക്ക് സുഹൈൽ, റിയാസ്(കോഡിനേറ്റർമാർ),സെദ്ദു(ടൂർണമെന്റ് കൺവീനർ),ബാവ, അബു, മഹ്റൂഫ്, ഉവൈസ്(ടൂർണമെന്റ് കമ്മിറ്റി) എന്നിവർ സഹ ഭാരവാഹികളാണ്.
നൂഹ് കമാനപ്പറമ്പ്, തോപ്പിൽ അൻസർ എന്നിവരെ അഡ്വൈസറി ബോർഡ് അംഗങ്ങളായി തെരെഞ്ഞെടുത്തു.
റാഫി എടക്കര, അൻഷാദ്, സഫ്വാൻ, മെജോ, സഫീർ, നൗഷാദ്, മൻസൂർ, ഫവാസ്, ആബിദ്, റിഷാദ് എന്നിവർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളാണ്.
ഖസ്സീം മേഖലയിലെ കായിക രംഗത്തും പ്രവാസി മലയാളികളുടെ ക്ഷേമപ്രവർത്തനങ്ങളിലും കൂടുതൽ സജീവമായി ഇടപെടാനും, വരുന്ന സീസണിൽ വൈവിധ്യമാർന്ന ടൂർണമെന്റുകൾ സംഘടിപ്പിക്കാനും പുതിയ കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താകുറിപ്പിലൂടെ അറിയിച്ചു
