അബ്ദുൽ റഊഫ് കൊണ്ടോട്ടി,ഖത്തർ
വ്യാജ ഏജന്റുമാർ നേരത്തെ പാസ്പോര്ട്ട് അപ്പോയിന്റ്മെന്റ് ശരിയാക്കി തരാമെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കി പാസ്പോർട്ട് ശരിയാക്കാമെന്നും വാഗ്ദാനം ചെയ്ത് പണം തട്ടുന്നുവെണ്ണ കാര്യം ശ്രദ്ധയിൽ പെടുന്നതായി മുന്നറിയിപ്പുമായി സി.ബി.ഐ.
വ്യാജ വെബ്സൈറ്റുകൾ നിർമ്മിച്ച് അപേക്ഷാ ഫീസ് വാങ്ങുകയും ആധാർ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ ശേഖരിക്കുകയും ചെയ്യുന്നു.
പോലീസ് ഓഫീസർമാരായി ചമഞ്ഞ് പിഴ ഒടുക്കണമെന്നും വ്യക്തിഗത വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം പാസ്പോർട്ട് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
പാസ്പോർട്ട് അപ്ഡേറ്റ്, പുതുക്കൽ (Renewal), ഡെലിവറി തുടങ്ങിയവയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് പണം തട്ടുന്നു.
പ്രവാസികളും നാട്ടിലുള്ളവരും പ്രത്യേകം ശ്രദ്ധിക്കുക!പാസ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം ഉപയോഗിക്കുക.വ്യാജ ഏജന്റുമാർക്ക് പണം നൽകരുത്.ഒ.ടി.പി., ബാങ്ക് വിവരങ്ങൾ, ആധാർ വിവരങ്ങൾ എന്നിവ അപരിചിതരുമായി പങ്കുവെക്കരുത്.
