റിയാദ്: റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ നാളെ (ഒക്ടോബര്‍ 18) മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ മൈമൂന അബ്ബാസ് അറിയിച്ചു.സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
തടസ്സപ്പെട്ട പി.ടി 2, യു.ടി 2 പരീക്ഷകള്‍ തിങ്കളാഴ്ച (ഒക്ടോബര്‍ 19) മുതല്‍ നേരത്തെ നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരം നടക്കും. ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ റെമിഡിയല്‍ ക്ലാസുകളും നാളെ (ഞായര്‍) മുതല്‍ ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച് വിവരങ്ങള്‍ രക്ഷിതാക്കളെ അറിയിക്കുമെന്നും പ്രിന്‍സിപ്പല്‍ രക്ഷിതാക്കള്‍ക്ക് അയച്ച നോട്ടീസില്‍ വ്യക്തമാക്കി.
Total Views:
9
