ഒമാൻ : ഒമാനിലെ സലാലയിൽ നിന്ന് കോഴിക്കോടേക്ക് ഉൾപ്പെടെ നേരിട്ടുള്ള പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ. ശൈത്യകാല സര്‍വീസുകളുടെ ഭാഗമായാണ് സലാലയില്‍ നിന്ന് വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കമ്പനി പ്രതിവാര സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഈ മാസം 31 മുതല്‍ എല്ലാ ശനിയാഴ്ചകളിലും സലാല- കോഴിക്കോട് റൂട്ടില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ഉണ്ടാകും. എല്ലാ ബുധനാഴ്ചകളിലും ജിദ്ദയിലേക്കും സലാം എയര്‍ നേരിട്ട് സര്‍വീസ് നടത്തും. സലാം എയറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
Total Views:
2
