റിയാദ് : മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി.പെരിന്തൽമണ്ണ പാലോളിപ്പറമ്പ് സ്വദേശി കണ്ടങ്ങാടത്ത് കമാലുദ്ദീൻ(59)ആണ് മരിച്ചത് . സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ കമാലുദ്ദീൻ ഇരുപത്തി അഞ്ച് വർഷത്തിലധികമായി പ്രവാസിയാണ്.നാല് മാസം മുമ്പാണ് അവസാനമായി അവധിക്ക് നാട്ടിൽ പോയത്.
മാതാപിതാക്കൾ പരേതരായ ഉമ്മർകുട്ടി,ആമിന.ഭാര്യ ഖദീജയും,മുസമ്മിൽ,ഫാത്തിമ മിഷാൽ മക്കളുമാണ്
മരണാനന്തര നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിംഗ് റഫീഖ് പുല്ലൂർ ,റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്,ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ നസീർ കണ്ണീരി,ജാഫർ വീമ്പൂർ,ഹാഷിം കോട്ടക്കൽഎന്നിവർ രംഗത്തുണ്ട്.
Total Views:
15
