റിയാദ് : സൗദിയിലെ നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യൻ സമൂഹത്തിന് സഹായവും മാർഗനിർദേശവുമായി റിയാദിലെ ഇന്ത്യൻ എംബസിയിൽ 24/7 കൺട്രോൾ റൂം ആരംഭിച്ചു. ഉദ്യോഗസ്ഥാൻമാർക്ക് പുറമെ ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്നുള്ള വോളന്റിയറന്മാരും സേവനത്തിനായി ഉണ്ട്.
റിയാദിലെ ഇന്ത്യൻ എംബസിയുടെ 24 മണിക്കൂർ ഹെൽപ്ലൈനിലേക്ക് ടോൾ ഫ്രീ നമ്പറായ 800 247 1234, ടെലിഫോൺ നമ്പറുകളായ +966 55 441 2016, +966 54 212 6784, വാട്ട്സ്ആപ്പ് നമ്പറായ +966 53 621 6082 എന്നിവയിൽ ബന്ധപ്പെടാം.
ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ 24 മണിക്കൂർ ഹെൽപ്ലൈനിലേക്ക് ടോൾ ഫ്രീ നമ്പറായ 800 244 0003, ലാൻഡ്ലൈൻ നമ്പറായ +966 12 261 4093, മൊബൈൽ നമ്പറായ +966 55 612 2301, വാട്ട്സ്ആപ്പ് നമ്പറായ +966 53 620 9704 എന്നിവയിൽ ബന്ധപ്പെടാം.
പരിഭ്രാന്തരാകാതെ ഔദ്യോഗിക നിർദേശങ്ങൾ പാലിക്കാം; സുരക്ഷിതരായി തുടരാം.
