ദമ്മാം : ഖത്തിഫിലെ ജോലിസ്ഥലത്തുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി നിര്യാതനായി. കൊല്ലം, അഞ്ചൽ, ചന്നപ്പേട്ട സ്വദേശി ഷാനി ബേബി (42) ആണ് മരിച്ചത്. ഒക്ടോബർ 7 ന് ജോലി സ്ഥലത്ത് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാനി ബേബി ഖത്തിഫിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി മരണത്തിനു കീഴടങ്ങിയത് .നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകനായി സാമൂഹിക പ്രവർത്തകരായ നാസ് വക്കം,മൻസൂർ നൈന, സലിം പട്ടാമ്പി എന്നിവർ രംഗത്തുണ്ട്
Total Views:
11
