കായംകുളം: അറേബ്യൻ, ചൈനീസ്, നാടൻ വിഭവങ്ങളുടെ വൈവിധ്യമാർന്ന രുചികൾ കായംകുളത്തിന് പരിചയപ്പെടുത്തിയ താസ, പുതുപുത്തൻ വിഭവങ്ങളുമായി വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു. ഭക്ഷണപ്രേമികൾക്ക് വേറിട്ട രുചിയനുഭവങ്ങൾ സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെ പുനരാരംഭിക്കുന്ന താസയുടെ പ്രവർത്തനോദ്ഘാടനം ഒക്ടോബർ 14 ബുധനാഴ്ച വൈകിട്ട് അഞ്ചിന് കൊറ്റുകുളങ്ങരയിൽ നടക്കും.
ഫുഡ് വ്ലോഗർമാരായ സ്പൈസ് റൂട്ട് ജിത്തു, ആദിത്യ രവീന്ദ്രൻ (റൈഡ് വിത്ത് ബേർഡി) എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാകും.
പുതിയ വിഭവങ്ങളും വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി ഭക്ഷണപ്രേമികളെ വരവേൽക്കാൻ ഒരുങ്ങിയതായി താസ് മാനേജ്മെന്റ് അറിയിച്ചു.
Total Views:
11
