റിയാദ് : റിയാദിലെ പ്രവാസിയും മലബാർ അടുക്കള മുൻ കോഡിനേറ്ററുമായ കായംകുളം സ്വദേശിനി മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് റിയാലിറ്റി മെഗാഷോയില്‍.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സർ നൗഫിന സാബുവാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നേടി ബിഗ് ബോസ് ഷോയിലേക്ക് എത്തിയത്. കണ്ടന്റ് ക്രിയേറ്ററും റിവ്യൂകള്‍ നടത്തി ശ്രദ്ധ നേടുകയും ചെയ്ത വ്യക്തിയാണ് നൗഫിന. റിയാദിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്ത് ഒരു പതിറ്റാണ്ടിലേറെയായി മുദ്ര ചാര്‍ത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ടെലിവിഷന്‍ അവതാരക, ഇന്റര്വ്യൂവര്, പാചകക്കാരി, സംഘാടക, അഭിനയത്രി, ജീവകാരുണ്യ പ്രവര്‍ത്തക എന്നീ നിലകളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ള നൗഫിനയ്ക്ക് പ്രവാസം സമ്മാനിച്ച കരുത്തുറ്റ അനുഭവസമ്പത്തുമുണ്ട്.

Total Views:
278
