അൽ ജൗഫ് : സൗദിയിലെ അൽജൗഫിൽ ഹൃദയാഘാതം മൂലം മലപ്പുറം മമ്പുറം വി.കെ പടി സ്വദേശി പിലത്തോടൻ വീട്ടിൽ മുഹമ്മദ് ഷാഫി (36)മരണപ്പെട്ടു. വടക്കൻ സൗദിയിലെ ഖുറയ്യാത്തിനടുത്തുള്ള തബർജലിൽ ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.
പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് ഒരാഴ്ചയായി അൽ-ജൗഫ് കിംഗ് അബ്ദുൽ അസീസ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണപ്പെട്ടത്.
പരേതനായ ആലിക്കുട്ടി പിലത്തോടത്തിൽ – പാത്തുമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: സുലൈഖ,ഫാത്തിമ സഹ്റ, മുഹമ്മദ് ഇസ്മായിൽ എന്നിവർ മക്കളാണ്
റിയാദിലെ എംബസ്സിയിൽ നിന്നും എൻഒസി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെഎംസിസി വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് മഞ്ചേരി,റിയാദ് മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങ് കൺവീനർ റിയാസ് തിരൂർക്കാട് ജാഫർ വീമ്പൂർ എന്നിവരാണ് പൂർത്തീകരിച്ചത്. മയ്യിത്ത് അൽജൗഫിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികൾക്ക് അറ്റോർണിയായി അൽജൗഫ് കെഎംസിസി ട്രഷറർ സൈദ് അലി,അൽജൗഫ് കെഎംസിസി സെക്രട്ടറി നൗഷാദ് ടി പി,ഷറഫുദ്ദീൻ,നസീർ ദേശമംഗലം ഹോട്ടൽ മാനേജ്മെന്റ് ആളുകളും രംഗത്തുണ്ട്.
