റിയാദ്:റിയാദിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.തിരുവനന്തപുരം മടത്തറ കൊച്ചുകലുങ്ക് സ്വദേശി ഫയാസ് മന്‍സിലില്‍ മുഹമ്മദ് ഹസ്സൈൻ (47) ആണ് മരിച്ചത്.
കഴിഞ്ഞ 25 വര്‍ഷമായി പ്രവാസിയായ മുഹമ്മദ് ഹസ്സൈന്‍, റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ആദ്യം ക്ലിനിക്കിലും പിന്നീട് കിങ് ഖാലിദ് ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും മരണപ്പെടുകയായിരുന്നു. മുഹമ്മദ് സുബൈര്‍ – ഷഹര്ബാന് ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈജ. മക്കള്‍: ഫായിസ് മോന്, ഫിദ ഫാത്തിമ.
മരണാനന്തര നടപടി ക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്മാന് റഫീഖ് പുല്ലൂര്‍, റിയാദ് കെ.എം.സി.സി തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറി നവാസ്ഖാന്‍ ബീമാപള്ളി, ഷറഫു പുളിക്കല്‍, നസീര്‍ കണ്ണീരി, ബന്ധുവായ നാഷിം കൊച്ചുകലുങ്ക് എന്നിവര്‍ രംഗത്തുണ്ട്.
