ന്യൂഡൽഹി: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ മിസൈൽ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. അപകടത്തിൽ 12 പേർ മരിച്ചിരുന്നു. പൗരന്മാർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. യു.എസ്-ഇറാൻ യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഏറ്റവും വലിയ മരണസംഖ്യയുള്ള ആക്രമണമാണിത്. ആക്രമണത്തിൽ 300-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര വിമാന സർവീസുകൾക്കായുള്ള 3, 4 ടെർമിനലുകൾ സ്ഥിതി ചെയ്യുന്ന കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവള സമുച്ചയത്തിലാണ് മിസൈൽ പതിച്ചത്. കഴിഞ്ഞ ഒരു ദശകത്തിനിടെ സൗദി മണ്ണിലുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണിത്.
Total Views:
0
