അബുദാബി: കഴിഞ്ഞ 43 വർഷമായി അബുദാബിയിലെ കല സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന അരങ്ങ് സാംസ്കാരിക വേദിയുടെ പുതിയ ഭാരവാഹികളെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. അബുദാബിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്.
എ. എം. അൻസാർ പാട്രണായും ബി. ദശപുത്രൻ അഡ്വൈസറി ബോർഡ് ചെയർമാനായും രാജേഷ് ലാൽ പ്രസിഡന്റും ചാറ്റർജി കായംകുളം ജനറൽ സെക്രട്ടറിയും,സിനു ജോൺ വൈസ് പ്രസിഡന്റായും രാജേഷ് കുമാർ ട്രഷററായും പ്രസാദ് ജോയിന്റ് സെക്രട്ടറിയായും ജീന റോയ് ലേഡീസ് വിംഗ് കൺവീനറായും ചുമതലയേറ്റു.
തുടർന്ന് മറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളെയും യോഗം ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.
അരങ്ങ് സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും പ്രവാസി മലയാളികളുടെ കലാ-സാംസ്കാരിക കൂട്ടായ്മയ്ക്ക് കൂടുതൽ ശക്തി പകരുന്നതിനുമായി വിവിധ പരിപാടികൾക്കും പ്രവർത്തനങ്ങൾക്കും പുതിയ നേതൃത്വം രൂപം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മലയാളത്തിന്റെ കലാ-സാംസ്കാരിക പൈതൃകം പ്രവാസി സമൂഹത്തിൽ നിലനിർത്തുന്നതിനും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനും പ്രാധാന്യം നൽകുന്നതിനൊപ്പം, സാമൂഹികവും സാംസ്കാരികവുമായ വിവിധ മേഖലകളിൽ സജീവമായ ഇടപെടലുകൾ നടത്താനും അരങ്ങ് സാംസ്കാരിക വേദി ലക്ഷ്യമിടുന്നതായി ഭാരവാഹികൾ അറിയിച്ചു.
![]()
