റിയാദ്: അനേകം പ്രവാസികള്‍ക്ക് തണലായ സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൗദി ഭരണാധികാരികള്‍ക്ക് ഐക്യദാര്‍ഢ്യവും നന്ദിയും പ്രകടിപ്പിച്ച് 96-ാമത് സൗദി ദേശീയദിനം റിയാദ് ടാക്കിസിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
മലാസ് കിങ് അബ്ദുള്ള പാര്ക്കിന് സമീപം നടന്ന പരിപാടിയിൽ റിയാദ് ടാക്കിസ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളും സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു. കേക്ക് മുറിച്ചും ലഡു, പായസം എന്നിവ വിതരണം ചെയ്തും ആഘോഷമാക്കി. ഘോഷയാത്രയും അരങ്ങേറി.
ഉപദേശസമിതി അംഗം നൗഷാദ് ആലുവ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകൻ വി ജെ നസ്രുദീൻ ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു. സാമൂഹിക പ്രവര്ത്തകന് ശിഹാബ് കൊട്ടുകാട് മുഖ്യ പ്രഭാഷണം നടത്തി , ഉപദേശക സമിതി അംഗങ്ങളായ നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂര്‍, കോർഡിനേറ്റർ ഷൈജു പച്ച , വൈസ് പ്രസിഡണ്ടുമാരായ സനു മാവേലിക്കര, ഹരി കായംകുളം , സാമൂഹിക പ്രവർത്തകരായ അസ്ലം പാലത്ത്, ദിലീപ് ഫഹദ്, ബഷീർ കരോളം , ഷിബു ഉസ്മാൻ , ശരീഖ് തൈക്കണ്ടി, ഗോപൻ കൊല്ലം , 1817 സൈക്കിൾ ക്ലബ് പ്രതിനിധി നൗഷാദ് , ഷമീർ കല്ലിങ്ങൽ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജോയിന്റ് സെക്രട്ടറി നസീർ അബ്ദുൽ കരീം സ്വാഗതവും,, ട്രഷറര്‍ സോണി ജോസഫ് നന്ദിയും പറഞ്ഞു.

രാജ്യത്തിന്റെ വളര്‍ച്ചയും പുരോഗതിയും അടയാളപ്പെടുത്തുന്ന ആഘോഷ പരിപാടികളാണ് ദേശീയ ദിനത്തിൻന്റെ ഭാഗമായി സൗദിയിലെമ്പാടും സംഘടിപ്പിച്ചിട്ടുള്ളത്. സ്വദേശികള്‍ക്കൊപ്പം വിവിധ രാജ്യക്കാരായ വിദേശികളും ആഘോഷ പരിപാടികളുടെ ഭാഗമായി. 1932ൽ മേഖലയിലെ വിവിധ നാട്ടുരാജ്യങ്ങളെ ചേര്‍ത്ത് ആധുനിക സൗദി അറേബ്യയായി ഏകീകരിച്ചതിൻ്റെ ഓര്മ പുതുക്കലാണ് ദേശീയ ദിനം.2005 മുതലാണ് സൗദി അറേബ്യ ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ തുടങ്ങിയത്.
അനിൽ കുമാർ തമ്പുരു , സജീർ സമദ് , സുനിൽ ബാബു എടവണ്ണ , ലുബൈബ് ഇ കെ,, സിജു ബഷീര്‍, നിസാര്‍ പള്ളികശേരിൽ , അന്‍വര്‍ യൂനിസ്, പ്രദീപ് കിച്ചു, നൗഷാദ് പള്ളത്ത് , സാജിത്ത് നൂറനാട്, ഉമറലി അക്ബർ , ഷംനാദ് കുളത്തുപ്പുഴ ,സാപ്പി ഹുസൈന്, കബീര്‍ പട്ടാമ്പി, ഉദുമൻ , ഫൈസൽ കൊച്ചു , ഷഫീഖ് വലിയ , ജോണി തോമസ് , ഷഹനാസ് , രതീഷ് നാരായണൻ , ജസ്റ്റിൻ മാർക്കോസ് , നൗഷാദ് പുനലൂർ , ജിബിൻ സമദ് , അബ്ദുൽ റഹ്മാൻ ,ഷൻസീർ കാലിക്കറ്റ് ,
ഇബ്രാഹിം, പ്രമോദ് ഗംഗാധരൻ , സുൽഫി കൊച്ചു, വിജയൻ കായംകുളം , നവീൻ ഷിനു , അലന് ജോര്‍ജ്, പ്രസീദ് തൈക്കൂട്ടത്തിൽ , ആഷിഫ് തങ്ങൾ , ഹബീബ് , മുക്താര്‍ , ഷിറാസ് അബ്ദുൽ അസീസ് , കെ ടി കരീം , ഷൈൻ ,എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നൽകി .
![]()
