റിയാദ് : ഇസ്ലാം നിർഭയത്വവും സമാധാനവും എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സൗദി ദേശീയ ക്യാംപെയ്ൻ ൻറെ ഭാഗമായി ആർ.ഐ.സി.സി ദഅവ സമ്മേളനം ഒക്ടോബർ 30 വെള്ളിയാഴ്ച റിയാദിൽ നടക്കും. സമ്മേളനത്തിൻറെ പ്രചാരണോദ്ഘാടനം വി.കെ ശ്രീകണ്ഠൻ എം.പി നിർവ്വഹിച്ചു.
ആർ.ഐ.സി.സി പ്രസിഡൻറ് മുജീബ് പൂക്കോട്ടൂർ, ജനറൽ സെക്രട്ടറി അനീസ് എടവണ്ണ, ഓ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സലിം കളക്കര മുഹമ്മദ് അലി മണ്ണാർക്കാട്, യാസർ അറഫാത്ത്, റിയാസ് ചൂരിയോട്, സുൽഫിക്കർ പാലക്കാഴി, നബീൽ പയ്യോളി തുടങ്ങിയവർ പങ്കെടുത്തു.
ദഅവ സമ്മേളനത്തിൽ ഡോക്ടർ മുഹമ്മദ് കുട്ടി കണ്ണിയൻ, റഫീഖ് സലഫി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നിർവ്വഹിക്കും. കുട്ടികൾക്കും കൗമാരപ്രായക്കാർക്കും പ്രത്യേകം സെഷനുകൾ ഒരുക്കിയിട്ടുണ്ട്. സമ്മേളന പ്രചാരണാർഥം, ഏരിയ മീറ്റ്, വനിത സംഗമം, മജ്ലിസുൽ ഇൽമ്, കുടുംബ സംഗമങ്ങൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും. രജിസ്ട്രേഷൻ വിവരങ്ങൾക്ക് 055 883 4630, 058 207 1171 തുടങ്ങിയ നമ്പറിൽ ബന്ധപ്പെടണം എന്ന് സംഘാടകർ അറിയിച്ചു.
![]()
