റിയാദ്: രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ തലത്തിൽ സംഘടിപ്പിച്ച മീലാദ് ടെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി ഫലപ്രഖ്യാപനം നടത്തി. ജനറല്‍ വിഭാഗത്തില്‍ സുഹ്റ ഇബ്രാഹിം (സൗദി അറേബ്യ), മൻസൂർ (യു എ ഇ), സ്റ്റുഡന്റ്സ് വിഭാഗത്തില്‍ ആയിഷ റുമൈസ (യു എ ഇ), അബ്ദുൽ ലിഫാൻ വി (യു എ ഇ) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തിനര്‍ഹരായി. 30 രാഷ്ട്രങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം മത്സരാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ജനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 50,000 രൂപയും രണ്ടാം സ്ഥാനത്തിന് 25,000 രൂപയും സ്റ്റുഡന്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും അംഗീകാര പത്രവും സമ്മാനമായി നല്‍കും.
പ്രവാചകന് മുഹമ്മദ് നബി(സ്വ)യുടെ കുടുംബ പരമ്പകളെ അടിസ്ഥാനമാക്കി ‘വെളിച്ചത്തിന്റെ വേരുകൾ’ എന്ന പ്രമേയത്തിലാണ് ഇത്തവണ മീലാദ് ടെസ്റ്റ് ഒരുക്കിയിരുന്നത്. പ്രിലിമിനറി പരീക്ഷ എഴുതി യോഗ്യത നേടിയവ ര്ക്കായിരുന്നു ഫൈനല്‍ പരീക്ഷ നടന്നത്. പരീക്ഷ ഫലം rscmeeladtest.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
![]()
