റിയാദ്: റിയാദിലെ പ്രമുഖ സാംസ്കാരിക സംഘടനയായ റിയാദ് ഇന്ത്യൻ അസോസിയേഷൻ (RIA) സൗദി അറേബ്യയുടെ 96-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെപ്റ്റംബർ 25 വെള്ളിയാഴ്ച ഉച്ചക്ക് 1 മണി മുതൽ റിയാദിലെ പ്രിൻസ് സുൽത്താൻ മിലിറ്ററി മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ റിയ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നൂറോളം ആളുകള് പങ്കെടുത്ത് രക്തം ദാനം ചെയ്തു.



സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി സമൂഹത്തിന് നൽകാവുന്ന ഏറ്റവും വിലപ്പെട്ട സേവനങ്ങളിലൊന്നായാണ് RIA ഈ രക്തദാന ക്യാമ്പിനെ സംഘടിപ്പിച്ചത്. അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ രക്തം ലഭ്യമാക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനും ഓരോ രക്തദാനവും വലിയൊരു സംഭാവനയാണ്. “നമ്മുടെ ആഘോഷങ്ങൾ സമൂഹത്തിനും മറ്റുള്ളവർക്കും പ്രയോജനപ്പെടുമ്പോഴാണ് അതിന് കൂടുതൽ അർത്ഥവത്താകുന്നത്” എന്ന സന്ദേശവുമായി പ്രവർത്തകർ അംഗങ്ങൾ ക്യാമ്പിൽ സജീവമായി പങ്കെടുത്തു.
സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് ബിജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
ഡോ .മജീദ് (ഹൃദരോഗ ശാസ്ത്രക്രിയ വിദഗ്ദൻ), ഇസക്കി എസ് (സെക്രട്ടറി), മഹേഷ് മുരളീധരൻ(ട്രെഷറർ) എന്നിവർ എന്നിവർ സംസാരിച്ചു. NRTAI ഓർഗനൈസർ ഡോ. സന്തോഷ് റിയ പ്രവർത്തകർക്ക് പൂച്ചെണ്ട് നൽകി ആശംസകൾ നേർന്നു. പരിപാടിക്ക് ജീവകാരുണ്യ വിഭാഗം കൺവീനർ ഷാജി കലമാർ കണ്ടിയിൽ നേതൃത്വം നൽകി.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സന്ദീപ് എസ്, മുത്തുകണ്ണൻ, സൂരജ് വത്സല, പീറ്റർ വി രാജ്, അരുൾ നടരാജൻ, ഡോ. പൊന്മുരുഗൻ, കാർത്തികേയൻ, മണികണ്ഠൻ നാഗനാഥൻ, സിനിൽ സുഗതൻ, വിവേക് രാജേന്ദ്രൻ, അരുൺ കുമാരൻ, രതീഷ് അമ്പാഴത്തിൽ കൂടാതെ അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ ജോൺ ക്ളീറ്റസ്, ഡെന്നി ഇമ്മട്ടി, ബിനു ധർമരാജൻ, ടി എൻ ആർ നായർ, മാധവൻ സുന്ദർരാജ്, ഉമ്മർ കുട്ടി അംഗങ്ങളായ അബ്ദുള്ള, ആരിഫ് അബ്ദുൾ സലാം, ദാവൂദ് , ഹനീഫ, സൂരജ് പിള്ള, മണികണ്ഠൻ രാമമൂർത്തി, രാജേന്ദ്രൻ, രാജേഷ് ഫ്രാൻസിസ്, ആൻ മേരി സൂരജ്, ലക്ഷ്മി പീറ്റർ, നീതു രതീഷ്, ആനന്ദം ആർ നായർ എന്നിവർ പിന്തുണയും നൽകി.
രക്തദാന ക്യാമ്പിന് പരിപൂർണ്ണ പിന്തുണ നൽകിയ ഹൃദരോഗ ശാസ്ത്രക്രിയ വിദഗ്ദൻ ഡോക്ടർ മജീദ്നും (പ്രിൻസ് സുൽത്താൻ മിലിറ്ററി മെഡിക്കൽ സിറ്റി ഹോസ്പിറ്റൽ), ആശുപത്രി അധികൃതർക്കും മെഡിക്കൽ ടീമിനും റിയാദ് ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ പ്രത്യേകം അനുമോദനം അറിയിച്ചു. രക്തദാനത്തിൽ പങ്കെടുത്ത എല്ലാ RIA അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും രക്തദാന സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.
വൈകീട്ട് 5 മണിയോട് കൂടി രക്ത ദാന ക്യാമ്പ് അവസാനിച്ചു.
![]()
