റിയാദ് : സി പി എം വിശാല സെക്രട്ടറിയേറ്റ് ചേർന്നത് ചേരിപ്പോരും തമ്മിലടിയും ചർച്ച ചെയ്യാൻ ആണെന്നും അല്ലതെ ജനങ്ങളുമായി ബന്ധപ്പെട്ട ഒരു കാര്യം ചർച്ച ചെയ്യാനല്ല എന്ന്
വി കെ ശ്രീകണ്ഠൻ എം പി അഭിപ്രായപ്പെട്ടു.ഓ ഐ സി സി യുടെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ എം പി റിയാദിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.കഴിഞ്ഞ 10 വർഷണങ്ങൾ കേരളത്തെ വികസനത്തിൽ പിന്നോട്ടടിച്ച സർക്കാരിനെ ആണ് ജനങ്ങൾ പുറത്താക്കിയത്.റെയിൽവേ വികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ പോലും ബന്ധപെട്ടവരുടെ മുന്നിൽ എത്തിക്കാൻ കഴിഞ്ഞില്ല .പാലക്കാട് വിഭജനം സംബന്ധിച്ച് സി പി എം എന്റെ നിലപാട് ഇതുവരെ വെളുപ്പെടുത്തിയിട്ടില്ല.
ഇ ഡി യെ പേടിച്ചു പിണറായി കേന്ദ്ര ഗവൺമെന്റിനു എതിരെയും ബി ജെ പിക്ക് എതിരെ ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല.കോൺഗ്രസിന് ഇ ഡി യെ പേടിയില്ലത്തതിനാൽ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും ജനദ്രോഹ നടപടികൾക്കെതിരെയും പാർലമെന്റിനു അകത്തും പുറത്തും ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നുണ്ട്.
ജിസിസി രാജ്യങ്ങളിൽ ശക്തമായ മുന്നേറ്റം നടത്തുന്ന രാജ്യമാണ് സഊദി അറേബ്യാ.കോടികണക്കിന് പ്രവാസികളെ സംരക്ഷിക്കുന്ന രാജ്യമാണ് .പുതുയുഗത്തിലേക്ക് ജനങ്ങളെ നയിക്കുന്ന രാജ്യം കോടിക്കണക്കിനു പ്രവാസികളുടെ ആശ്രയമാണ്.
ഇന്ത്യൻ സ്ഥാനപതിയുമായി നേരിൽ കണ്ട് പ്രവാസികളുടെ വിഷയങ്ങൾ,തിരുവന്തപുരത്തേയ്ക്കുള്ള നേരിട്ടുള്ള വിമാന സർവീസ് അടക്കം ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട് എന്ന് മദ്ധ്യം പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വിഷയങ്ങൾ എല്ലാം ഡൽഹിയിൽ എത്തിയാലുടൻ മന്ത്രി തലത്തിൽ ശ്രദ്ധയിൽ കൊണ്ട് വന്നു പരിഹാര ശ്രമം ഊര്ജിതമാക്കും.മലയാളികൾക്കായി ഒരു എംബസി കേന്ദ്രമാക്കി ഒരു കൾച്ചറൽ സെന്റർ എന്നാവശ്യം ഉന്നയിച്ചിട്ടുണ്ട്.
ലോക നയങ്ങളിൽ തന്നെ ഇന്ത്യ വെള്ളം ചേർത്ത് കഴിഞ്ഞതിനാൽ വിശ്വാസ്യത എന്നത് ഇന്ത്യയെ സമ്മന്ധിച്ചെടത്തോളം വലിയ പ്രശ്നത്തിൽ തന്നെയാണ്.
പാർലമെന്റിൽ ചോദ്യം ചോദിക്കണമെങ്കിൽ തന്നെ നറുക്കിട്ട് ഭാഗ്യമുണ്ടങ്കിൽ മാത്രമേ അവസരം ലഭിക്കു.
സംസ്ഥാനത്തിൽ നിന്നുള്ള എം പി മാർ ഭരണ പക്ഷ-പ്രതിപക്ഷ നിലപടുകൾ നോക്കിയാണ് പാർലമെന്റിൽ ഇടപെടുന്നത് .പാർലമെന്റിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങളിൽ കേരളത്തിൽ നിന്നുള്ള എം പി മാർ വ്യത്യസ്ത നിലപാടുകൾ എടുക്കുമ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള എം പി മാർ അവരുടെ ഒരു വിഷയം വരുമ്പോൾ അവർ എല്ലാം ഒറ്റക്കെട്ടാണെന്നും
എം പി പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര,സംഘടനാ ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി,സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാർക്കാട്, ജനറൽ സെക്രട്ടറി സക്കീർ ദാനത്ത്, മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, ഭാരവാഹികളായ ഷുക്കൂർ ആലുവ,സുരേഷ് ശങ്കർ എന്നിവരും പങ്കെടുത്തു.
![]()
