ജുബൈൽ: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ജുബൈൽ മലയാളി സമാജവും ബദ്ർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗദി നാഷണൽ ഡേ ആഘോഷം വർണാഭമായ ചടങ്ങുകളോടെ നടന്നു. സൗദി അറേബ്യയുടെ ഐക്യത്തിന്റെയും സമാധാനത്തിന്റെയും അഭിവൃദ്ധിയുടെയും സന്ദേശം ഉയർത്തിപ്പിടിച്ച പരിപാടിയിൽ സമാജം അംഗങ്ങളും ബദ്ർ ഹോസ്പിറ്റൽ അധികൃതരും നിരവധി സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.
സൗദി ദേശീയഗാനത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. ദേശീയഗാനാലാപനത്തിന് ശേഷം സൗദി അറേബ്യയുടെ ദേശീയ ദിനത്തിന്റെ പ്രാധാന്യം അനുസ്മരിച്ച് ചടങ്ങുകൾ ആരംഭിച്ചു.
പരിപാടിയുടെ ഭാഗമായി നെസ്റ്റോ ഹൈപ്പർമാർക്കറ്റ് സ്പോൺസർ ചെയ്ത ദേശീയ ദിന കേക്ക് ബദ്ർ ഹോസ്പിറ്റൽ ഓപ്പറേഷൻസ് മാനേജർ ഷിനോജും ജുബൈൽ മലയാളി സമാജം പ്രസിഡന്റ് ബൈജു അഞ്ചലും ചേർന്ന് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
ജുബൈൽ മലയാളി സമാജം സെക്രട്ടറി സന്തോഷ് സ്വാഗതം ആശംസിച്ചു. ബദ്ർ ഹോസ്പിറ്റൽ ഓപ്പറേഷൻസ് മാനേജർ ഷിനോജ്, സർവീസ് മാനേജർ നിതിൻ പവി, ഡോ. ഷാഫി ആദം, സലിം ആലപ്പുഴ, സൈഫുദ്ധീൻ പോറ്റശ്ശേരി, സനൽ സർ, ശിഹാബ് മങ്ങാടൻ, സാറാഭായ് സൈഫുദ്ധീൻ, ഷാജഹാൻ, മൂസ അറക്കൽ, നിസാർ ഇബ്രാഹിം എന്നിവർ ദേശീയ ദിനാശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിന്റെ സമാപനത്തിൽ ജുബൈൽ മലയാളി സമാജം ട്രഷറർ സുമോദ് നന്ദി രേഖപ്പെടുത്തി.
മുബാറക് ഷാജഹാൻ, എബി ജോൺ, റിയാസ് എൻ.പി., നവീൻ കോതേരി, ജലീൽ, ഷഫീഖ് താനൂർ, അഷറഫ് നിലമേൽ, ഗിരീഷ്, ആശ ബൈജു, ബിബി രാജേഷ്, ധന്യ ഫെബിൻ, അനു സൂരജ്, വികാസ്, ബിനോയ് എന്നിവർ നേതൃത്വം നൽകി.
![]()
