റിയാദ്: റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. എറണാകുളം ആലുവ കൊമ്പറ നോച്ചിമ തയ്യിൽ വീട്ടിൽ ലത്തീഫിന്റെ മകൻ ഷമീർ (36) ആണ് മരണപ്പെട്ടത്.റിയാദിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു,സേഫ് വേ ഡ്രൈവേഴ്സ് യൂണിയൻ അംഗമായിരുന്നു.
റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഷമീറിനെ ഉടൻ തന്നെ സുഹൃത്തുക്കൾ റെഡ് ക്രെസന്റിനെ ബന്ധപ്പെടുകയും അടിയന്തിര ചികിത്സ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദ് കിംഗ് ഫൈസൽ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണപ്പെട്ടത് .
മാതാപിതാക്കൾ പരേതരായ ലത്തീഫ്,മറിയുമ്മ
ഭാര്യ:മുർഷിദ
മരണാനന്തര നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് മഞ്ചേരിയും റിയാദ് എറണാകുളം കെഎംസിസി ജില്ലാ പ്രസിഡന്റ് ഉസ്മാൻ പരീത്,സമീർ ആലുവ,സുഹൃത്ത് സുൽഫി എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
![]()
