റിയാദ്: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന് (ICF) സൗദിയുടെ വിവിധ റീജിയണുകളിലായി രക്തദാന ക്യാമ്പുകളുടെ ഭാഗമായി റിയാദിൽ നാളെ ക്യാമ്പ് സംഘടിക്കുന്നു.
‘ജീവൻ്റെ സമ്മാനം പങ്കുവെക്കൂ’ (Share the Gift of Life) എന്ന സന്ദേശമുയർത്തിയാണ് ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്.2026 സെപ്റ്റംബർ 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:00 മണി മുതൽ റിയാദ് ഗുറാബി പാർക്കിന്റെ പരിസരത്ത് വെച്ച് നടക്കും.
സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയും സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം പ്രവാസികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ഈ ക്യാമ്പിലേക്ക് മുഴുവൻ ജീവകാരുണ്യ പ്രവർത്തകരുടെയും പ്രവാസി സഹോദരങ്ങളുടെയും പൂർണ്ണ സഹകരണവും പങ്കാളിത്തവും സംഘാടകർ അഭ്യർത്ഥിച്ചു.
ക്യാമ്പിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർക്ക് പോസ്റ്ററിലുള്ള QR കോഡ് സ്കാൻ ചെയ്ത് മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും0509549671 ,0568051917 എന്ന നമ്പറിലോ ഐ.സി.എഫ് റിയാദ് ഭാരവാഹികളുമായോ ബന്ധപ്പെടുക.
![]()
