ദുബൈ: എക്സ്പോ 2020 സിറ്റിയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്ന ആകാശപ്പൂന്തോട്ടം(ഗാർഡൻ ഇൻ ദി സ്കൈ) സന്ദർശകർക്കായി വീണ്ടും തുറന്നു കൊടുത്തു. വൈകീട്ട് ആറുമുതൽ രാത്രി 10 വരെയാണ് സന്ദർശന സമയം.മുതിർന്നവർക്ക് 30 ദിർഹമാണ് ടിക്കറ്റ് ചാർജ്.ണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്.
ദൈനംദിന അറ്റകുറ്റപ്പണികളെ തുടർന്ന് മേയ് 25നാണ് പൂന്തോട്ടം താൽക്കാലികമായി അടച്ചത്.55 മീറ്റർ ഉയരത്തിൽനിന്ന് ദുബൈ എക്സ്പോ സിറ്റിയുടെ മനോഹര ദൃശ്യങ്ങൾ ആസ്വദിക്കാൻ സന്ദർശകർക്ക് അവസരമൊരുക്കുന്ന എക്സ്പോസിറ്റിയിലെ പ്രധാന റൈഡുകളിൽ ഒന്നായിരുന്നു ഇത്
![]()
