അബുദാബി : ഒന്നര പതിറ്റാണ്ട് യു എ ഇ പ്രവാസത്തിനു ശേഷം ഇംഗ്ലണ്ടിലേക്ക് പോകുന്ന സിജു കപ്പിലുമാക്കനു കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് സ്വദേശികളുടെ കൂട്ടായ്മയായ ഹാർമണി ഓഫ് കൂരാച്ചുണ്ട് റെസിഡൻസ് യാത്രയയപ്പ് നൽകി .അബൂദബി മദീനത്ത് സയ്യിദ് മാളിൽ നടന്ന ചടങ്ങിൽ യുസഫ്, ബിൻസി മൈക്കൾ, ബുൻസൺ പതിയിൽ, സലാം ചീനിക്കൽ, റഷീദ് കോമച്ചാടത്ത്, ബാബുരാജ് തൊട്ടിയിൽ, മാമച്ചൻ, ജോസൂട്ടി തുടങ്ങിയവർ ആശംസ നേർന്നു.മുതിർന്ന അംഗമായ ബഷീർ കാലടി വളപ്പിൽ മെമന്റോ കൈമാറി.ഗായിക ഹേമ നയിച്ച ഗാനമേളയിൽ സലാം ചിത്രസാൽ, റിയാസ് കൊല്ലിയിൽ, മാമച്ചൻ തുടങ്ങിയവർ ഗാനം ആലപിച്ചു.ഷാജു പ്ലാത്തോട്ടം സ്വാഗതം പറഞ്ഞു.നൗഫൽ മരോട്ടിക്കലിന്റെ നന്ദി പറഞ്ഞു.
സിബി തട്ടാറുകുന്നേൽ നേതൃത്വം നൽകി
![]()
