അബ്ദുൽ റൗഫ് കൊണ്ടോട്ടി,ലോക കേരളം സഭ അംഗം
ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് മൊബൈൽ നമ്പറുമായി സെപ്റ്റംബർ 25-നകം ബന്ധിപ്പിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാകുമോ?
സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചിരുന്ന ഈ സന്ദേശങ്ങളുടെ വസ്തുതകൾ താഴെ കൊടുക്കുന്നു.
1️⃣ അവസാന തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചതായി കാണാൻ കഴിഞ്ഞിട്ടില്ല.
2️⃣ ലൈസൻസ് റദ്ദാക്കും എന്നത് തീർത്തും അവാസ്തവമാണ്. ❌
🔎 എന്താണ് വസ്തുത? ലിങ്ക് ചെയ്യുന്നത് എന്തിന്?
📱 ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധിപ്പിക്കാനാണ് കേന്ദ്ര-സംസ്ഥാന ഗതാഗത വകുപ്പുകൾ നിർദ്ദേശം നൽകിയത്.
💻 ലൈസൻസ് പുതുക്കൽ, പുതിയ ക്ലാസ് വാഹനങ്ങൾ ചേർക്കൽ, ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് എടുക്കൽ, വിലാസം മാറ്റൽ തുടങ്ങി 60 സേവനങ്ങൾ ഇന്നലെ 21-09-2026 മുതൽ ഓൺലൈൻ വഴി ആക്കിയിട്ടുണ്ട്.
🎯 ഇടനിലക്കാരെ ഒഴിവാക്കി സുതാര്യമായ സേവനം ഇതുപ്രകാരം ലഭ്യമാക്കുകയാണ് ലക്ഷ്യം.
🔐 ഇതിനെല്ലാം ഒ.ടി.പി. നൽകുന്നത് നിലവിൽ നൽകിയ മൊബൈൽ നമ്പറിൽ ആയിരിക്കും.
📲 വകുപ്പ് നൽകുന്ന മറ്റ് വിവരങ്ങളും അലർട്ടുകളും ഈ നമ്പറുകളിൽ ആയതിനാൽ പ്രവാസികൾ അടക്കമുള്ളവർ ഇപ്രകാരം ലിങ്ക് ചെയ്യുന്നത് അനിവാര്യമാണ്.
📝 എങ്ങിനെ ചെയ്യാം?
🌐 താഴെ നൽകുന്ന ലിങ്ക് വഴി വിവരങ്ങൾ നൽകി വിദേശത്ത് നിന്ന് അടക്കം എളുപ്പത്തിൽ ചെയ്യാവുന്നതാണ്.
https://sarathi.parivahan.gov.in/sarathiservice/mobNumUpdpub.do
![]()
