അബുദാബി :അബുദാബിയിലെ ഇരുപത്തിയഞ്ചിലധികം മാളുകളിലും 3,500 ചില്ലറ വ്യാപാര സ്ഥാനങ്ങളിലും 80 ശതമാനം വരെ കിഴിവ് ലഭിക്കുന്ന അബുദബി സമ്മർ ഷോപ്പിംഗ് സീസൺ സെപ്തംബർ 10 വരെ നടക്കും . അബൂദബി റീട്ടെയിലിന്റെ ബിഗ് ഷോപ്പ്, സ്ക്രാച്ച് ആൻഡ് വിൻ മത്സരം ആഗസ്റ്റ് 31 വരെയുണ്ടാകും. ഉപഭോക്താക്കൾക്ക് വമ്പൻ സമ്മാനങ്ങൾ നേടാൻ കഴിയും
എല്ലാ ആഴ്ചയും നടക്കുന്ന ബ്രാൻഡ് ലോഞ്ചുകൾ, മാസ്റ്റർക്ലാസ്സുകൾ, വർക് ഷോപ്പുകൾ തുടങ്ങി നിരവധി പരിപാടികൾ മാളുകൾ സന്ദർശിക്കുന്നവർ ശ്രദ്ധിക്കണം. ക്യാമ്പയിനിൽ പങ്കെടുക്കുന്ന ഏതെങ്കിലും മാളിൽ 300 ദിർഹത്തിൽ കൂടുതൽ ചിലവഴിച്ചാൽ അതിൻ്റെ രസീത് shopandwinabudhabi.com ൽ രജിസ്റ്റർ ചെയ്ത് അപ്ലോഡ് ചെയ്യണം.
അബൂദബി നഗരത്തിലെ ഹോട്ടൽ താമസസ്ഥലങ്ങൾ, ബീച്ച് ഡേ പാസുകൾ, രുചികരമായ പാചക അനുഭവങ്ങൾ, സ്പാ ഡിസ്കൗണ്ടുകൾ എന്നിവയടക്കമുള്ള അവിശ്വസനീയമായ വേനൽക്കാല സമ്മാനങ്ങൾ നേടാം.
![]()
