മനാമ:പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് ബഹ്റൈനിലെ സാമൂഹിക സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും കൂട്ടായ്മയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ബഹ്റൈനിൽ എത്തിയ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് നിവേദനം നൽകി.
നിവേദനത്തിന്റെ പൂർണ്ണ രൂപം
ബഹു. കേരള ഡെപ്യൂട്ടി സ്പീക്കർ ശ്രീമതി ഷാനിമോൾ ഉസ്മാൻ മുൻപാകെ ബികെഎസ് എഫ് സമർപ്പിക്കുന്ന അഭ്യർത്ഥന.
കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ അംഗങ്ങളായി അംശദായം അടച്ച് പെൻഷന് അർഹത നേടിയ ആളുകൾക്ക് ഉള്ള പ്രതിമാസ പ്രവാസി ക്ഷേമ പെൻഷൻ കഴിഞ്ഞ മൂന്നു മാസത്തിലേറെയായി വിതരണം ചെയ്തിട്ടില്ല. വയോധികരും സ്ഥിരവരുമാനമില്ലാത്തവരുമായ നിരവധി പെൻഷൻകാർ മരുന്ന്, ചികിത്സ, ഭക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കായി ഈ പെൻഷനെ ആശ്രയിച്ചാണ് കഴിയുന്നത്. മാസങ്ങളോളം പെൻഷൻ മുടങ്ങുന്നത് പെൻഷൻകാർക്ക് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നു.
അതിനാൽ, മുടങ്ങിയ എല്ലാ മാസങ്ങളിലെയും പെൻഷൻ കുടിശ്ശിക ഉടൻ അനുവദിച്ച് വിതരണം ചെയ്യുന്നതിനും, ഭാവിയിൽ ഓരോ മാസവും നിശ്ചിത തീയതിക്കകം പെൻഷൻ ലഭ്യമാക്കുന്നതിനുള്ള സ്ഥിരമായ സംവിധാനം ഏർപ്പെടുത്തുന്നതിനും നോർക്ക വകുപ്പിനും കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിനും അടിയന്തര നിർദേശം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും,നോർക്ക കെയറിൽ പുതിയതായി ചേരുന്നവർക്ക് ഏത് സമയത്തും ചേരുവാനുള്ള അവസരം ഒരുക്കുക.. അല്ലെങ്കിൽ പുതിയതായി പ്രവാസികളായി വരുന്ന ഓരോരുത്തർക്കും നോർക്ക കെയറിൽ ജോയിൻ്റ് ചെയ്യാൻ അടുത്ത ഘട്ടം വരെ കാത്തിരിക്കേണ്ടതായി വരുകയാണ് എന്നും പ്രവാസി ക്ഷേമ മാസവരി പെൻഡിങ്ങ് ആകുന്നവർക്ക് ഭീമ മായ പിഴ പലിശയാണ് വരുന്നത് ,പിഴ പലിശ പൂർണ്ണമായി ഒഴിവാക്കുവാനുള്ള നടപടി സ്വീകരിക്കണം മാതാപിതാക്കളെ നോർക്ക കെയറിൽ ചേർക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കുവാനുള്ള നടപടി ഉണ്ടാകണം , വിദേശത്ത് ജനിച്ച കുട്ടികൾക്ക് അവരുടെ പാസ്പോർട്ട് കാലാവധി കഴിയാറാ കൂമ്പോൾ നാട്ടിൽ നിന്ന് തൽകാൽ മാർഗ്ഗത്തിൽ അപേക്ഷിക്കാൻ ഉള്ള ഓപ്ഷൻ ഇല്ല, അത് കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തി പരിഹാരം ഉണ്ടാക്കണം,വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന നോർക്ക സെൻ്ററുകളി ലേ ലീഗൽ സെല്ലും ഓഫീസും കൂടുതൽ കാര്യക്ഷമം ആക്കണമെന്നും പി എസ് സി പരീക്ഷ എഴുതുവാനുള്ള സെൻ്ററുകൾ ഗൾഫ് രാജ്യങ്ങളിലും ഒരുക്കണം, അത് നിരവധി പ്രവാസി ഉദ്യോഗാർഥികൾക്ക് സഹായകരമാകും തുടങ്ങിയ നിരവധി കാര്യങ്ങൾ നിയമ സഭ ഡെപ്യൂട്ടി സ്പീക്കറുടെ ശ്രദ്ധയിൽ പെടുത്തുന്നു
വിഷയത്തിൽ അനുഭാവപൂർവമായ നിലപാട് സ്വീകരിച്ച അവർ സർക്കാരിൻ്റെ ശ്രദ്ധയിൽ ഇത് കൊണ്ട് വരാമെന്നു അറിയിക്കുകയും ചെയ്തതായി ബികെഎസ്എഫ് ഭാരവാഹികൾ അറിയിച്ചു, നജീബ് കടലായി, അനസ് റഹീം, അൻവർ കണ്ണൂർ, മണിക്കുട്ടൻ ജി എന്നിവർ നേതൃത്വം നൽകി.
![]()
