തിരുവനന്തപുരം നോർക്ക കെയർ പ്ലസിൽ അംഗങ്ങളാകാനുള്ള അവസരം അവസാനിച്ചു. അപേക്ഷിക്കുകയും എന്നാൽ സാങ്കേതിക പ്രയാസങ്ങൾ കാരണം പ്രോസസ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായവരുടെ കാര്യത്തിൽ ഉചിതമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അവസരം നഷ്ടമാവില്ല എന്ന് നോർക്ക കേന്ദ്രങ്ങളിൽ നിന്ന് അറിഞ്ഞതായി ലോക കേരള സഭ അംഗം അബ്ദുൾറൗഫ് കൊണ്ടോട്ടി പറഞ്ഞു.
സിസ്റ്റം ഡൗൺ ആയതു കാരണം പലർക്കും നോർക്ക ഐഡി കാർഡ്ജനറേറ്റ് ചെയ്യാൻ പറ്റാത്തതിനാൽ ധാരാളം പേർക്ക് അംഗങ്ങളാവാൻ സാധിച്ചിട്ടില്ലെന്ന പരാതിയും വ്യാപകമായുണ്ട്.
കാലാവധി നീട്ടി കിട്ടും എന്ന് പ്രവാസികൾ പൊതുവെ പ്രതീക്ഷിച്ചിരുന്നു.വിവിധ രാജ്യങ്ങളിലെ സംഘടനകൾ എൻട്രോൾമെൻറ് സമയ പരിധി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദനകൾ നൽകിയിരുന്നു
![]()
