തിരുവനന്തപുരം :കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദേശരാജ്യത്ത് മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്ന നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയുടെ ഭാഗമായി ലീഗൽ കൺസൾട്ടന്റ്മാരെ നിയമിക്കുന്നു.
പ്രവാസി നിയമസഹായസെൽ പദ്ധതിയിൻ കീഴിൽ യുഎഇ ( അബുദാബി, ഷാർജ, ദുബായ്) സൗദി അറേബ്യ (റിയാദ്, ദമാം, ജിദ്ദ, ) ബഹ്റൈൻ (മനാമ), ഒമാൻ(മസ്ക്കറ്റ്), കുവൈറ്റ് (കുവൈറ്റ് സിറ്റി) , ഖത്തർ (ദോഹ), മലേഷ്യ (കോലാല്ലംമ്പൂർ) എന്നിവിടങ്ങളിലേക്കാണ് ലീഗൽ കൺസൾട്ടന്റ്മാരെ ആവശ്യമുള്ളത്. താൽപര്യമുള്ള മലയാളി അഭിഭാഷകരിൽ നിന്നും നോർക്ക-റൂട്ട്സ് അപേക്ഷ ക്ഷണിക്കുന്നു.
കേസുകളിൻ മേൽ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, മലയാളി സാംസ്ക്കാരിക സംഘടനകളുമായി ചേർന്ന് നിയമ ബോധവ ത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജിമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതാത് രാജ്യത്തെ മലയാളി അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു.അപേക്ഷ ഓൺലൈനായി [email protected] സമർപ്പിക്കാം .അവസാന തീയതി 2023 ആഗസ്റ്റ് 15.
![]()
