റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ(എടപ്പ) റിയാദിന്റെ നേതൃത്വത്തിൽ നോർക്ക രജിസ്ട്രേഷൻ സംഘടിപ്പിച്ചു.സെപ്റ്റംബർ 5-ന് മലാസിലെ അൽമാസ് റെസ്റ്റോറന്റ് ഹാളിൽ നടന്ന ക്യാമ്പിൽ പുതിയ നോർക്ക പ്രവാസി ഐഡി കാർഡിനുള്ള അപേക്ഷ, നിലവിലുള്ള കാർഡ് പുതുക്കൽ, സെപ്റ്റംബർ 18-ന് അവസാനിക്കുന്ന നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് രജിസ്ട്രേഷൻ എന്നിവയ്ക്കുള്ള മാർഗനിർദേശങ്ങളും സാങ്കേതിക സഹായങ്ങളും നൂറിലധികം പ്രവാസികൾക്ക് ലഭിച്ചു .
ക്യാമ്പിന്റെ കോർഡിനേറ്റർ അജ്നാസ് ബാവുവിന്റെ നേതൃത്വത്തിൽ കരീം കാനാമ്പുറം, സുഭാഷ് അമ്പാട്ട്, ഷജീർ ആലുവ, ഹിലാൽ ബാബു, ഹാഫിസ് അയൂബ്, മുഹമ്മദ് ഉവൈസ്, അമീർ കാക്കനാട്, ജോജി ജേക്കബ്, ജാഫർഖാൻ, സാജു ദേവസ്സി, സലാം പെരുമ്പാവൂർ, നിസാർ കൊച്ചിൻ, റിജോ ഡൊമിനിക്കോസ്, ശ്യാം മന്ത്രക്കോട്, ഇല്യാസ് പൂളക്കൽ എന്നിവർ സേവനങ്ങൾക്ക് നേതൃത്വം നൽകി. നോർക്ക കാർഡ്, നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് എന്നിവ സംബന്ധിച്ച തുടർസേവനങ്ങൾക്കും വിവരങ്ങൾക്കും കോർഡിനേറ്റർ അജ്നാസ് ബാവുവുമായി 055 150 8102 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
![]()
