റിയാദ്: ഫോർക്ക് ലിഫ്റ്റ് മറിഞ്ഞുണ്ടായ അപകടത്തിൽ സൗദിയിൽ മലയാളി മരണപ്പെട്ടു.
പാലക്കാട് ഒറ്റപ്പാലം വരോട് സ്വദേശി പുളിക്കലകത്ത് ബഷീർ (57) ആണ് സൗദിയിലെ ദഅബാനിൽ മരിച്ചത്.
ഭാര്യ: നസീമ. മക്കൾ: നവാസ് (ജിദ്ദ), നഫ്ല, നൗഫൽ (ത്വാഇഫ്). മരുമക്കൾ: നിസാമുദ്ധീൻ, തസ്നിം. സഹോദരങ്ങൾ: ഹനീഫ (ഖത്തർ), ഷരീഫ്, സുഹ്റ. ജിദ്ദ അബ്ഹുർ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ഔദ്യോഗിക നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കാൻ കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
![]()
