ദമാം : മലയാളം മിഷൻ സൗദി ചാപ്റ്ററിന്റെ ചെയർമാനും, ജിസാൻ “ജല ” പ്രവാസ സംഘടനയുടെ മുഖ്യരക്ഷാധികാരിയുമായിരുന്ന താഹ കൊല്ലേത്തിന്റെ അകാല വേർപാടിൽ സൗദി പ്രവാസ ലോകം അനുശോചനയോഗം രേഖപ്പെടുത്തി
മലയാളം മിഷന്റെ അഭിമുഖ്യത്തിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ , സൗദി ചാപ്റ്റർ പ്രസിഡണ്ട് പ്രതീപ് കൊട്ടിയം അധ്യക്ഷത വഹിച്ചു.
ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ അനുശോചനകുറിപ്പ് അവതരിപ്പിച്ചു. മാധ്യമ – ഭാഷ, സാംസ്കാരിക – രാഷ്ട്രീയ – സാമൂഹിക – ജീവ കാരുണ്യ മേഖലകളിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലം തന്റെ സാന്നിധ്യവും അർപ്പണബോധ്യത്തോടെയുള്ള പ്രവർത്തനം കൊണ്ട്, സൗദി മലയാള പ്രവാസ ഭൂമികയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് താഹ കൊല്ലേത്ത് എന്ന് അനുശോചനകുറിപ്പിൽ പറഞ്ഞു.
സൗദി അറേബ്യയിലെ വിവിധ പ്രവാസ സംഘടനാ ഭാരവാഹികളും , പ്രതിനിധികളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു .
മലയാളം മിഷൻ തമിഴ്നാട് ചാപ്റ്റർ കോഓർഡിനേറ്റർ സ്മിത പി. ആർ, ഗൾഫ് മാധ്യമം ദിനപത്രംബ്യൂറോ ചീഫ് നജിം കൊച്ചുകലുങ്ക്, കെ .എം .സി .സി. പ്രതിനിധി ഹാരിസ് കല്ലായി,മലയാളം മിഷൻ വിദഗ്ധ സമിതി അധ്യക്ഷയും ലോക കേരള സഭ അംഗവുമായ ഷാഹിദ ഷാനവാസ് , മലയാളം മിഷൻ ദുബായ് ചാപ്റ്റർ സെക്രട്ടറി ദിലീപ് ,
നവോദയ ദമാം മുഖ്യ രക്ഷധികാരി ബഷീർ വാരോട്, കേളി റിയാദ് മുഖ്യ രക്ഷാധികാരി കെ .പി .എം .സാദിക്ക്, എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ, നവോദയ ജിദ്ധ ജനറൽ സെക്രട്ടറി ശ്രീകുമാർ, മലയാളം മിഷൻ ഷാർജ ചാപ്റ്റർ സെക്രട്ടറി ശ്രീകുമാരി ആന്റണി, ജിസാൻ ജല ജനറൽ സെക്രട്ടറി സലാം കൂട്ടായി, ഖസീം പ്രവാസി സംഘം സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ഉണ്ണികൃഷ്ണൻ കാളിന്ദി , പ്രതിഭ നജ്റാൻ പ്രതിനിധി ഷാനവാസ് കളത്തിൽ, അസീർ പ്രവാസി സംഘം പ്രതിനിധി പ്രദീപ് ബാബു, ജിസാൻ ജല രക്ഷാധികാരി സമിതി അംഗം ഓമനക്കുട്ടൻ ആലപ്പുഴ ,കെഎംസിസി ജിസാൻ പ്രതിനിധി ഡോ. ഫിറോസ് മൻസൂർ, കേളി റിയാദ് പ്രതിനിധി നാസർ കാരക്കുന്ന് , ജിസാൻ ജല ഭാരവാഹികളായ ഡോ. ജോ വർഗീസ് , സണ്ണി ഓതറ , മലയാളം മിഷൻ ഭാരവാഹികളായ ജുനൈസ് പി കെ , സീബ കൂവോട് ഷഹീബ വി .കെ , സെൽവരാജ് മാസ്റ്റർ, രശ്മി രാമചന്ദ്രൻ , ഉബൈസ് മുസ്തഫ തബൂക് എന്നിവർ താഹ കൊല്ലേതിനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു .
മലയാളം മിഷൻ സൗദി ചാപ്റ്റർ വിദഗ്ധ സമിതി ഉപാധ്യക്ഷൻ ഡോ. രമേഷ് മൂച്ചിക്കൽ നന്ദി രേഖപ്പെടുത്തി .
![]()
