റിയാദ്: ഗൾഫ് മാധ്യമവും മീഫ്രണ്ടും മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റുമായി ചേർന്ന് റിയാദിലെ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന ‘പായസപ്പെരുമ’ പായസ മത്സര വേദിയിൽ പ്രവാസി വെൽഫെയർ റിയാദിന്റെ നേതൃത്വത്തിൽ നോർക്ക ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും. സെപ്റ്റംബർ 3ന് ,വ്യാഴം, വൈകീട്ട് 8 മണിക്ക് റിയാദ് ഫ്ലെമിംഗോ മാളിലുള്ള മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റിലാണ് പരിപാടി നടക്കുന്നത്.
നോർക്കയുടെ വിവിധ പദ്ധതികളെക്കുറിച്ച് മനസ്സിലാക്കാനും അവയിൽ രജിസ്റ്റർ ചെയ്യാനും പ്രവാസികൾക്ക് ഈ ഹെൽപ്പ് ഡെസ്ക് പ്രയോജനപ്പെടുത്താം. നോർക്ക കെയർ പ്ലസ് , നോർക്ക ഐഡി തുടങ്ങിയ സുപ്രധാന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനും രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനും എല്ലാ പ്രവാസികളും വേദിയിലുള്ള പ്രവാസി വെൽഫെയർ നോർക്ക ഹെൽപ്പ് ഡെസ്ക് ബൂത്ത് സന്ദർശിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. പായസ
മത്സരത്തിന് പുറമെ ഗ്രൂപ്പ് ഡാൻസ്, മ്യൂസിക്കൽ നൈറ്റ്, ഫൺ ഗെയിമുകൾ, ഒപ്പന, മെഹ്ഫിൽ മുട്ടിപ്പാട്ട് തുടങ്ങിയ വിവിധ കലാ-വിനോദ പരിപാടികളും വേദിയിൽ അരങ്ങേറും.
![]()
