റിയാദ് : സൗദിയിലെ ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിന്റെ “മരുഭൂമിയിലെ നേർക്കാഴ്ചകൾ” എന്ന പുസ്തകത്തിന്റെ സൗദി തല പ്രകാശനം സെപ്റ്റംബർ 5 ന് റിയാദിൽ നടക്കും .
പ്രവാസത്തിന്റെ മരുഭൂമിയിൽ ജീവിതത്തോട് പൊരുതുന്ന മനുഷ്യരുടെ വേദനകളും പ്രതീക്ഷകളും അതിജീവനത്തിന്റെ കഥകളും അടുത്തറിഞ്ഞ സാമൂഹിക പ്രവർത്തകനും പ്രവാസി കൂട്ടായ്മകളിലെ സജീവ സാന്നിധ്യവുമായ സിദ്ദീഖ് തുവ്വൂർ , തന്റെ പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും യാത്രകളിൽ കണ്ടുമുട്ടിയ മനുഷ്യരുടെ ജീവിതകഥകളും കോർത്തിണക്കി കൃതിയാണ് ‘മരുഭൂമിയിലെ നേർക്കാഴ്ചകൾ’.
മദീന ഹൈപ്പർ മാർക്കറ്റിലെ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകിട്ട് 7.30 ന് റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മാധ്യമ രംഗത്തെ പ്രമുഖരുടെ സാനിധ്യത്തിൽ പ്രകാശന ചടങ്ങ് നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

![]()
