എൻറോൾമെന്റ് സ്റ്റാർട്ട് ഡേറ്റ്: 18 ഓഗസ്റ്റ് 2026 മുതൽ സെപ്റ്റംബർ 18 വരെ അംഗമാകാം
പോളിസി കാലാവധി: 14 ഏപ്രിൽ 2027
ക്ലെയിം വെയിറ്റിംഗ് പീരീഡ്: 30 ദിവസം (എൻറോൾമെന്റ് തീയതി മുതൽ 30 ദിവസത്തെ കാത്തിരിപ്പ് കാലാവധി)
NORKA Care Plus – പദ്ധതിയിൽ എങ്ങനെ എൻറോൾ ചെയ്യാം?
1. മൊബൈൽ ആപ്പ് തുറന്ന് NRK ഐഡി നമ്പർ നൽകുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ/ഈമെയിൽ/ വാട്സ്ആപ്പിലേക്ക് വരുന്ന OTP നൽകി ലോഗിൻ ചെയ്യുക.
2. OTP ലഭ്യമായില്ലെങ്കിൽ താഴെ കാണുന്ന “Update Mobile Number” ഓപ്ഷൻ ക്ലിക്ക് ചെയ്ത് ഇമെയിൽ/ മൊബൈൽ നമ്പർ നൽകുകയും തുടർന്ന് വരുന്ന OTP ഉപയോഗിച്ച് നമ്പർ വെരിഫൈ ചെയ്യുകയും ചെയ്യുക.
3. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്ത ശേഷം വീണ്ടും NRK ID ഉപയോഗിച്ച് ലോഗിൻ ചെയ്യുക. അപ്പോൾ പേജിൽ പുതിയ മൊബൈൽ നമ്പറിലേക്ക് വരുന്ന OTP നൽകിയാണ് യൂസർ വെരിഫൈ ചെയ്യേണ്ടത്.
4. തുടർന്ന് സ്ക്രീനിൽ കാണിക്കുന്ന Name, Date of Birth, Gender തുടങ്ങിയ വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പാക്കി “Save & Proceed” ബട്ടൺ ക്ലിക്ക് ചെയ്യുക.
5. തുടർന്ന് ആവശ്യമായ വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത ശേഷം ₹5, ₹10, ₹15, ₹20, ₹25, ₹50, ₹100 ലക്ഷം വരെ യുള്ള Sum Insured -ൽ ആവശ്യമുള്ളത് തിരഞ്ഞെടുക്കുക.
6. Self Only, Family Policy & Self + Parents ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക.
7. കുടുംബാംഗങ്ങളുടെ Name, Date of Birth, Gender എന്നിവ (ക്രമമായി നൽകി “Add Member” ഓപ്ഷൻ ക്ലിക്ക് ചെയ്യുക).
8. തുടർന്ന് Family Members -ൽ ഒരാളെ Nominee ആയി തിരഞ്ഞെടുക്കുക അല്ലെങ്കിൽ പുതിയ Nominee വിവരങ്ങൾ പൂരിപ്പിക്കുക.
9. Nominee യുടെ മൊബൈൽ നമ്പർ നിർബന്ധമായി update ചെയ്യേണ്ടതാണ്. Mail ID നിർബന്ധമില്ല.
10. തുടർന്ന് “Continue” ബട്ടൺ ക്ലിക്ക് ചെയ്ത് Enrolment Fee പരിശോധിക്കുക.
11. പേയ്മെന്റ് ഡിറ്റൈൽസിൽ “Step by Step Calculation” ബട്ടൺ ക്ലിക്ക് ചെയ്താൽ Enrolment Feeയുടെ വിശദവിവരങ്ങൾ കാണാവുന്നതാണ്.
12. തുടർന്ന്, നിങ്ങൾ തിരഞ്ഞെടുത്ത Sum Insured തുക, Policy Coverage വിവരങ്ങൾ, കുടുംബാംഗങ്ങളുടെയും മറ്റു വിവരങ്ങളും പേജ് പുനഃപരിശോധന നടത്തി ശരിയാണെന്ന് ഉറപ്പു വരുത്തുക.
13. Privacy Policy, Terms & Conditions വായിച്ച് മനസ്സിലാക്കിയതിൻ ശേഷം Tic Button ക്ലിക്ക് ചെയ്ത് Accept ചെയ്യുക.
14. തുടർന്ന് “Confirm & Pay” ബട്ടൺ ക്ലിക്ക് ചെയ്ത് Payment Gatewayലേക്ക് പോകുക.
15. HDFC Banking Gateway സർവീസ് ചാർജുകൾ ഈടാക്കുന്നില്ല. എന്നാൽ Federal Banking Gateway 2% സർവീസ് ചാർജ് ഈടാക്കുന്നതാണ്.
16. UPI, Indian & International Debit & Credit Card, Indian & International Net Banking മുഖേനയുള്ള Online Payment Options-ഉം ഉപയോഗിച്ച് Payment നടത്താവുന്നതാണ്.
17. Payment option സെലക്ട് ചെയ്തതിന് ശേഷം ഏത് കാരണവശാലും Back Button അമർത്തുകയോ, Screen Close ചെയ്യുകയോ, Internet Disconnect ആകുകയോ ചെയ്യരുത്.
18. Payment Successful ആയാൽ നിർബന്ധമായും “Enroll Now” ക്ലിക്ക് ചെയ്ത് Enrolment Complete ചെയ്യേണ്ടതാണ്.
19. Enrolment Complete ആയില്ലെങ്കിലും E-Card, Payment Receipt എന്നിവ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്.
20. തുടർന്ന് Back to Home Button അമർത്തിയാൽ Home പേജിലേക്ക് പോകുകയും, അവിടെ പ്രൊഫൈലിൽ നിങ്ങളുടെ എല്ലാ വിവരങ്ങളും കാണുകയും ചെയ്യാം. E-Card, Payment Receipt എന്നിവ ആവശ്യമുള്ളപ്പോൾ വീണ്ടും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
21. E-Card WhatsApp / Email വഴി ലഭിക്കും.
22. നിങ്ങളുടെയോ നിങ്ങളുടെ കുടുംബാംഗങ്ങളുടെയോ പേര്, ജന്മദിനം, ലിംഗം തുടങ്ങിയ വിവരങ്ങളിൽ എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ, എൻറോൾമെന്റ് പൂർത്തിയായ ശേഷം പ്രൊഫൈലിൽ “Profile” വിഭാഗം സന്ദർശിക്കുക. അവിടെ ‘Family Members’ എന്ന ഓപ്ഷനിൽ പ്രവേശിച്ച് തിരുത്തൽ വരുത്തേണ്ട അംഗത്തെ തിരഞ്ഞെടുക്കുക. തുടർന്ന് എഡിറ്റ് ചെയ്യാനുള്ള പേനയുടെ ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ തിരുത്തലുകൾ വരുത്തി സേവ് ചെയ്യുക.
23. കൂടാതെ, നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും മൊബൈൽ ആപ്പ് വഴി എളുപ്പത്തിൽ പുതുക്കാവുന്നതാണ്.
NORKA Care Plus – ക്ലെയിം എങ്ങനെ ചെയ്യാം?
ക്യാഷ്ലെസ്സ് ക്ലെയിം:
1. ആശുപത്രിയിൽ അഡ്മിഷൻ സമയത്ത് ഇ കാർഡ്, ഫോട്ടോ ഉള്ള സർക്കാർ ഐഡി കാർഡ് ആശുപത്രിയിലെ ഇൻഷുറൻസ് ഡെസ്കിൽ നൽകുക.
2. ആശുപത്രിയിലെ ഇൻഷുറൻസ് ഡെസ്ക് അഡ്മിഷൻ വിവരം TPA-യെ അറിയിക്കുകയും ക്യാഷ്ലെസ്സ് അപ്രൂവൽ ലഭിക്കുന്നതിന് ആവശ്യമായ മെഡിക്കൽ രേഖകളുടെ സ്കാൻ TPA പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നതുമാണ്.
3. TPA മെഡിക്കൽ പരിശോധിച്ച് ക്യാഷ്ലെസ്സ് ചികിത്സയ്ക്ക് ആവശ്യമായ അനുമതി നൽകുന്നതാണ്.
4. തുടർന്ന് ഡിസ്ചാർജ് വരെ ഉള്ള എല്ലാ ക്ലെയിം സംബന്ധമായ വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷനിൽ ലൈവ് ആയി ലഭിക്കുന്നതാണ്.
5. ഡിസ്ചാർജ് ദിവസം മൊബൈൽ ആപ്ലിക്കേഷൻ പരിശോധിച്ചാൽ മെഡിക്കൽ സമർപ്പിച്ചതിന്റെയും അപ്രൂവ് ചെയ്ത തുകയുടെയും വിവരങ്ങൾ ലൈവ് ആയി ലഭിക്കും.
6. ആശുപത്രി എന്തെങ്കിലും കാരണവശാൽ രേഖകൾ സമർപ്പിക്കാൻ വൈകുന്നത് മൂലം ഡിസ്ചാർജ് വൈകുകയാണെങ്കിൽ അല്ലെങ്കിൽHospital PRO-യെയോ Toll Free നമ്പർ ആയ 1800 2022 502 ൽ കോൺടാക്ട് ചെയ്ത് കൃത്യ സമയത്ത് തന്നെ ഡിസ്ചാർജ് ഉറപ്പുവരുത്താവുന്നതാണ്.
റീഇംബേഴ്സ്മെന്റ് ക്ലെയിം:
1. അടിയന്തര ഘട്ടങ്ങളിൽ ക്യാഷ്ലെസ്സ് സേവനം ലഭ്യമല്ലാത്ത ആശുപത്രികളിൽ ചികിത്സ തേടുന്നവർക്കായാണ് റീഇംബേഴ്സ്മെന്റ് ക്ലെയിം.
2. റീഇംബേഴ്സ്മെന്റ് ക്ലെയിം ഫോം മൊബൈൽ ആപ്ലിക്കേഷനിൽ നിന്ന് ഡൗൺലോഡ് ചെയ്യുക.
3. ആശുപത്രിയിലെ ഇൻഷുറൻസ് ഡെസ്കിൽ നിന്ന് റീഇംബേഴ്സ്മെന്റ് ഫോം ഫിൽ ചെയ്ത് ഡോക്ടറുടെ ഒപ്പും സീലും വാങ്ങുക.
4. ക്ലെയിം ഫോമിനോടൊപ്പം ഒറിജിനൽ ബില്ലുകൾ, റിപ്പോർട്ടുകൾ, ഡിസ്ചാർജ് സമ്മറി, ഡിസ്ചാർജ് സമ്മറി തുടങ്ങിയ ചികിത്സയുടെ എല്ലാ രേഖകളും അടങ്ങിയ ഡോക്യുമെന്റുകൾ ശേഖരിക്കുക.
5. മുകളിൽ പറഞ്ഞിട്ടുള്ള മുഴുവൻ ഒറിജിനൽ രേഖകളോടൊപ്പം നോർക്ക ഐഡി കാർഡ് ഹോൾഡറുടെ cancelled cheque ഓ patientന്റെ ഫോട്ടോ ഉള്ള ഐഡി കാർഡും ഉൾപ്പെടെ ഈ കാർഡിന്റെ നോമിനിയുടെ പേരിൽ നൽകിയ വിലാസത്തിലേക്ക് courier / post വഴി അയച്ചു നൽകേണ്ടതാണ്. (അയക്കുന്ന രേഖകളുടെ ഒരു കോപ്പി സൂക്ഷിച്ച് വെക്കേണ്ടതാണ്).
6. തുടർന്ന് ഉള്ള വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷനിൽ Claim Status check ചെയ്യുകയും എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ Toll Free നമ്പറായ 1800 2022 502-ൽ ബന്ധപ്പെടാവുന്നതാണ്.
7. 24 മണിക്കൂറും Toll Free നമ്പറിന്റെ സേവനം ലഭ്യമാണ്.
8. റീഇംബേഴ്സ്മെന്റ് ക്ലെയിം ഡിസ്ചാർജ് ആയി 30 ദിവസത്തിനുള്ളിൽ സമർപ്പിച്ചില്ലെങ്കിൽ ക്ലെയിം ലഭിക്കുകയില്ല.
NORKA Care Plus – ഹൈലൈറ്റുകൾ
Norka Care & Plus Claims Settlement as on 31-07-2026:
No of Claims Settled: 31660
No of Claims Rejected: 374
Settled Claims Amount: 227 Crore
Rejected Claims Amount: 1.42 Crore
Claim Settlement Ratio: 99.38%
₹5, ₹10, ₹15, ₹20, ₹25, ₹50, ₹100 ലക്ഷം (ഒരു കോടി) രൂപയുടെ ആരോഗ്യ ഇൻഷുറൻസും (GMC), ₹10, ₹15, ₹20, ₹25, ₹50, ₹100 ലക്ഷം (ഒരു കോടി) രൂപയുടെ അപകട ഇൻഷുറൻസും, (GPA) കുറഞ്ഞ നിരക്കിൽ തിരഞ്ഞെടുക്കാനുള്ള സൗകര്യം.
18 മുതൽ 70 വയസ്സ് വരെ പ്രായപരിധിയുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. 80 വയസ്സ് വരെ ഉള്ള മാതാപിതാക്കളെയോ അല്ലെങ്കിൽ പങ്കാളിയുടെ മാതാപിതാക്കളെയോ പദ്ധതിയിൽ അംഗമാക്കാനുള്ള അവസരം. പരമാവധി 5 കുട്ടികളെ വരെ അധിക എൻറോൾമെന്റ് ഫീ അടച്ച് പദ്ധതിയിൽ ഉൾപ്പെടുത്താം (0-25 വയസ്സ് വരെ). നിലവിൽ നോർക്ക കെയർ പദ്ധതിയിൽ അംഗമായവർക്കും നോർക്ക കെയർ പ്ലസ് പദ്ധതിയിൽ അംഗമാകാവുന്നതാണ്. മിനിമം നോർക്ക കെയർ പ്ലസ് പദ്ധതിയിൽ അംഗമാകുന്നവർക്ക് പ്രവാസത്തിന് ശേഷവും പോളിസി പുതുക്കി പദ്ധതിയിൽ തുടരാൻ സാധിക്കുന്നതാണ്.
നിലവിൽ പ്രവാസികളല്ലാത്തവർക്ക് എൻറോൾമെന്റ് അവസാനിച്ചതിന് ശേഷം പദ്ധതിയിൽ ചേരാൻ സാധിക്കുകയില്ല.
നിലവിൽ രോഗമുള്ളവർക്കും മെഡിക്കൽ ചെക്കപ്പുകളോ മറ്റ് ഡിക്ലറേഷനുകളോ ഇല്ലാതെ പദ്ധതിയിൽ ചേരാവുന്നതാണ്.
Co-pay ബാധകമല്ല.
ഒരാൾക്ക് ആശുപത്രിയിൽ അഡ്മിഷനും 30 ദിവസം മുൻപും 30 ദിവസവും ശേഷം ലഭിക്കുന്ന പ്രീ & പോസ്റ്റ് മെഡിക്കൽ ചെലവുകൾക്ക് ₹5,000 വരെ റീഇംബേഴ്സ്മെന്റ് ലഭ്യമാണ്.
ആയുഷ് ചികിത്സ (Ayurveda, Yoga & Naturopathy, Unani, Siddha, Homoeopathy) – പരമാവധി ₹50,000 വരെ ഒരു വർഷം ലഭിക്കും.
മാതൃത്വവും അനുബന്ധ പ്രസവ ചികിത്സകളും ഈ പോളിസിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പോളിസിയിൽ ജനിക്കുന്ന കുഞ്ഞിന് ജനിച്ച ദിവസം മുതൽ തന്നെ പോളിസിയിൽ കവറേജ് ലഭിക്കും.
കാറ്റാക്ട് ചികിത്സയ്ക്ക് ലെൻസ് ഉൾപ്പെടെ ഒരു കണ്ണിന് ₹30,000 വരെയും, ലാപ്രോസ്കോപ്പിക് (യൂറിറ്ററൽ) ഹെർണിയ റീപ്പെയർ, ബൈലാറ്ററൽ ഹൈഡ്രോസെലക്ടമി എന്നിവയ്ക്ക് ₹50,000 വരെയും പ്രതിവർഷം ക്ലെയിം ലഭിക്കും.
ക്ലെയിം ലഭിക്കുന്നതിന്, ചികിത്സയ്ക്കായി കുറഞ്ഞത് 24 മണിക്കൂറെങ്കിലും ആശുപത്രിയിൽ അഡ്മിഷൻ നിർബന്ധമാണ്. എന്നാൽ Day Care ചികിത്സകളായ കാറ്റാക്ട്, കീമോ, ഡയാലിസിസ് എന്നിവയ്ക്ക് 24 മണിക്കൂർ അഡ്മിഷൻ ഇല്ലാതെയും കവറേജ് ലഭിക്കുന്നതാണ്.
കേരളത്തിലെ 688 ആശുപത്രികളിലും, ഇന്ത്യയിലെ 24,000ത്തിലധികം ആശുപത്രികളിലും ക്യാഷ്ലെസ്സ് സൗകര്യം ലഭ്യമാണ്.
ക്യാഷ്ലെസ്സ് ലഭിക്കാത്ത ആശുപത്രികളിൽ ക്ലെയിം റീഇംബേഴ്സ്മെന്റ് ചെയ്യാവുന്നതാണ്.
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ വിശദാംശങ്ങൾ
Option 1: ₹5 ലക്ഷം Sum Insured – പ്ലാൻ
(പ്രവാസി, പങ്കാളി, 2 കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തിന്).
പ്രവാസിയുടെ മാതാപിതാക്കളെയോ അല്ലെങ്കിൽ പങ്കാളിയുടെ മാതാപിതാക്കളെയോ 5 ലക്ഷം Sum Insured പ്ലാനിൽ ഉൾപ്പെടുത്താൻ സാധിക്കും.
പ്രായപരിധി: 18 മുതൽ 70 വയസ്സ് വരെ.
ഒരു ദിവസത്തെ റൂം വാടക (നഴ്സിംഗ് ചാർജ് ഉൾപ്പെടെ): ₹5,000
ഒരു ദിവസത്തെ ഐ.സി.യു. വാടക (നഴ്സിംഗ് ചാർജ് ഉൾപ്പെടെ): ₹10,000
Option 2: ₹10 ലക്ഷം മുതൽ ₹1 കോടി വരെ Sum Insured – പ്ലാൻ
(പ്രവാസി, പങ്കാളി, 2 കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തിന്. പ്രവാസിയുടെ മാതാപിതാക്കളെ അല്ലെങ്കിൽ പങ്കാളിയുടെ മാതാപിതാക്കളെ ഉൾപ്പെടുത്താം).
പ്രായപരിധി: 18 മുതൽ 80 വയസ്സ് വരെ (മാതാപിതാക്കൾക്ക്).
ഒരു ദിവസത്തെ റൂം വാടക (നഴ്സിംഗ് ചാർജ് ഉൾപ്പെടെ): ₹10,000
ഒരു ദിവസത്തെ ഐ.സി.യു. വാടക (നഴ്സിംഗ് ചാർജ് ഉൾപ്പെടെ): ₹20,000
അപകട ഇൻഷുറൻസ് പദ്ധതിയുടെ വിശദാംശങ്ങൾ
പ്രൈമറി മെമ്പർ ആയ NRK ID Card ഉടമയ്ക്ക് മാത്രമെ GPA പോളിസിയിൽ പരിരക്ഷ ലഭിക്കുകയുള്ളൂ.
5 ലക്ഷം Sum Insured (GMC) തിരഞ്ഞടുക്കുന്ന അംഗത്തിന് 10 ലക്ഷം GPA പോളിസിയുടെ ആനുകൂല്യം ലഭിക്കും.
10 ലക്ഷം മുതൽ 1 കോടി വരെ Sum Insured (GMC) തിരഞ്ഞെടുക്കുന്ന അംഗത്തിന് അതേ തുകയുടെ GPA പോളിസി ആനുകൂല്യം ലഭിക്കുന്നതാണ്.
ബോഡി റീപാട്രിയേഷൻ – ഇന്ത്യയിൽ: ₹25,000 | വിദേശത്ത്: ₹50,000
സ്ഥിരമായ പൂർണ്ണമായോ ഭാഗിക ശാരീരിക വൈകല്യം – 100% Sum Insured.
![]()
