തിരുവനന്തപുരം : രാജ്യത്തെ പ്രഥമ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ ആദ്യഘട്ട പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. ചടങ്ങില്‍ ഭക്ഷ്യമന്ത്രി അഡ്വ. ജി ആര് അനില്‍ അധ്യക്ഷത വഹിച്ചു. ടെക്നോപാര്‍ക്ക് ഫേസ് ഫോര്‍ കാമ്പസിലെ കബനി ബില്‍ഡിംഗിലാണ് സയന്‍സ് പാര്‍ക്ക് സ്ഥാപിതമായിട്ടുള്ളത്. കബനി ബില്‍ഡിങ്ങിലെ 13,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിന്നാണ് പാര്‍ക്ക് ആദ്യം പ്രവര്‍ത്തനം തുടങ്ങുന്നത്.
ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് അഡൈ്വസറി കമ്മിറ്റി ചെയര്മാന് മാധവന് നമ്പ്യാര്‍ ഐ എ എസ് (റിട്ട.), ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ബോര്‍ഡ് മെമ്പര്‍ സി മോഹന്‍ (ഐ ബി എം ഫെലോ), കാമേഷ് ഗുപ്ത (ടാറ്റ സ്റ്റീല്‍), അഡ്വ. ഡി സുരേഷ് കുമാര്‍ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം), ഹരികുമാര്‍ എസ് (അണ്ടൂര്‍ക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), അനിതകുമാരി (മെമ്പര്‍, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ), അര്‍ച്ചന (വാര്‍ഡ് മെമ്പര്‍, വെള്ളൂര്‍, അണ്ടൂര്‍ക്കോണം പഞ്ചായത്ത്) പങ്കെടുത്തു.
ഇ ആന്‍ഡ് ഐ ടി ഡി സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ സ്വാഗതവും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. സജി ഗോപിനാഥ് നന്ദിയും പറഞ്ഞു
![]()
