എം.സിറാജ് ,ദമാം
ദമ്മാം: ദേശസ്നേഹവും സാംസ്കാരിക വൈവിധ്യവും കൂട്ടായ്മയും വിളിച്ചോതിയ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ഇന്ത്യൻ ഓവർസീസ് ഫോറം (IOF) ലുലു മാൾ ദമ്മാമിന്റെ സഹകരണത്തോടെ വിപുലമായി ആഘോഷിച്ചു. ഈസ്റ്റേൺ പ്രവിശ്യയിൽ നിന്നായി 3,000ത്തിലധികം പേർ പങ്കെടുത്തു.
ഇന്ത്യ-സൗദി സൗഹൃദവും ഇന്ത്യൻ സമൂഹത്തിന്റെ ഐക്യവും ആഘോഷിച്ച പരിപാടിയിൽ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക പരിപാടികളും അരങ്ങേറി. കുട്ടികൾക്കായി കളറിംഗ് മത്സരവും യുവാക്കൾക്കായി Viksit Bharat Challenge, സ്ത്രീകൾക്കായി Nari Shakti – Voices of India@2047 പരിപാടിയും സംഘടിപ്പിച്ചു.
ഇന്ത്യൻ എംബസി പ്രതിനിധി വൈ. സാബിർ, സൗദി ഉദ്യോഗസ്ഥർ, IOF ദേശീയ-പ്രവിശ്യാ നേതാക്കൾ, ലുലു മാനേജ്മെന്റ് പ്രതിനിധികൾ, സാമൂഹിക-വാണിജ്യ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.
“One India, One Community” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച ആഘോഷം സേവനവും ഐക്യവും ഇന്ത്യ-സൗദി സൗഹൃദവും ശക്തിപ്പെടുത്തുന്നതിന്റെ വേദിയായി. സമൂഹസേവനത്തിനുള്ള സംഭാവനകൾക്ക് IOF Seva Ratna പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു.

![]()
