ദുബായ് :രാജ്യത്തെ ജൻസി തലമുറ തിരിച്ചറിവിൻ്റെ പാതയിലാണന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ മൂല്യബോധമുള്ള വികസന കാഴ്ചപ്പാട് സ്വീകരിക്കാൻ അവർ തയ്യാറായി കഴിഞ്ഞെന്നും കെ.പി. സി. സി ജനറൽ സെക്രട്ടറിയും ചടയമംഗലം എം എൽ എയുമായ എം എം നസീർ അഭിപ്രായപ്പെട്ടു.
എം.എൽ.എ യായതിനുശേഷം ആദ്യമായി യു. എ. ഇ യിൽ എത്തിയ അദ്ദേഹത്തിന് ഇൻകാസ് നാഷണൽ കമ്മിറ്റി ഏർപ്പെടുത്തിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്റ്റിംഗ് പ്രസിഡണ്ട് യേശു ശീലൻ അധ്യക്ഷ വഹിച്ചു. ജനറൽ സെക്രട്ടറി ബി. എ നാസർ സ്വാഗതം പറഞ്ഞു.ഇൻകാസ് ഗ്ലോബൽ നേതാവും ഷാർജ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട് സ്ഥാനാർത്ഥിയുമായ കെ ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
ഇൻകാസ് അബുദാബി സ്റ്റേറ്റ് പ്രസിഡണ്ട് എ. എം. അൻസാർ കായംകുളം ,ഷാർജ പ്രസിഡണ്ട്അബ്ദുൽ മനാഫ്, നാഷണൽ കമ്മിറ്റി ജനറൽ സെക്രെട്ടറി ഷിജിഅന്നജോസഫ്, വൈസ് പ്രസിഡണ്ട്മാരായ ഷാജി ശംസുദ്ദീൻ, രാജിഎസ്. നായർ, സിന്ധുമോഹൻ, ദുബായ് ജനറൽ സെക്രെട്ടറി ഷൈജു അമ്മാന പാറ,നൂറുൽഹമീദ്, പ്രജീഷ് ബാലുശ്ശേരി,ജിജോ ചിറക്കൽ, ഷാജി ലാൽ ,അഡ്വ : അൻസാർ, ബശ്ശിർ നാരയണിപ്പുഴ, സൽവറുദ്ദീൻ, റോയ്മാത്യൂ, തുടങ്ങിയവർ പ്രസംഗിച്ചു
നാഷണൽ കമ്മിറ്റി ട്രഷാർ ബിജു അബ്രഹാം നന്ദി പറഞ്ഞു.
![]()
