എം സിറാജ്
റിയാദ്: തിരക്കേറിയ ജീവിതശൈലിയും സാമ്പത്തിക പരിമിതികളും മൂലം ആരോഗ്യപരിശോധനകൾ വൈകുന്ന സാഹചര്യത്തിൽ, മെഡിക്കൽ വേൾഡ് പോളിക്ലിനിക്, മലസ്, വിവിധ ഇന്ത്യൻ സാമൂഹിക സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഫ്രീ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
ആഗസ്റ്റ് 14ന് ജരീർ സ്ട്രീറ്റിലെ മെഡിക്കൽ വേൾഡ് പോളിക്ലിനിക്കിൽ നടന്ന ക്യാമ്പിൽ 685 പേർ പങ്കെടുത്തു. BMI, രക്തസമ്മർദ്ദം, റാൻഡം ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ്, യൂറിക് ആസിഡ്, നേത്ര-ദന്ത പരിശോധനകൾ, ജനറൽ ഫിസിഷ്യൻ കൺസൾട്ടേഷൻ തുടങ്ങിയ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കി.
NRTIA, RIA, IWF, SATSA, UTNS എന്നീ സംഘടനകളുടെ സഹകരണവും മാധ്യമപ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും പിന്തുണയും ക്യാമ്പിന്റെ വിജയത്തിന് കരുത്തായി. ഡോ. സന്തോഷ് പ്രേം വിൻഫ്രെഡ് ക്യാമ്പിന് നേതൃത്വം നൽകി.
![]()
