റിയാദ്: റിയാദിലെ പ്രമുഖ ഫുട്ബോൾ ഫാമിലി കൂട്ടായ്മകളായ യുണൈറ്റഡ് എഫ്.സിയും ഹാഫ് ലൈറ്റ് എഫ്.സിയും സംയുക്തമായി ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ദാറുബൈലയിലെ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ബാബു മഞ്ചേരി അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി മുഹമ്മദ് കുട്ടി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു.
പ്രവാസ മണ്ണിലും രാജ്യസ്നേഹവും ഐക്യവും സഹോദര്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ചടങ്ങിൽ സംസാരിച്ചവർ ഓർമ്മിപ്പിച്ചു. അതോടൊപ്പം, വിമാന കമ്പനികൾ ഈടാക്കുന്ന അമിത നിരക്കുകളെയും യോഗം ശക്തമായി അപലപിച്ചു.
പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും പ്രവാസി സമൂഹത്തിലെ കായികരംഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മജീദ് ബക്സർ, അബ്ദു തരിശ്, നൗഷാദ് കോട്ടക്കൽ, ജാഫർ ചെറുകര, റഫ്സാൻ, സലിം ഒറ്റപ്പാലം, ശൗലിഖ്, ചെറിയാപ്പു മേൽമുറി, അസ്ഹർ, ഹക്കീം, ജസീം എന്നിവർ സംസാരിച്ചു.
നൗഫൽ ബാവ ഇരുമ്പുഴി സ്വാഗതം പറഞ്ഞു. ഫൈസൽ പാഴൂർ നന്ദി രേഖപ്പെടുത്തി.
ചടങ്ങിൽ ശഫീഖ് കരുവാരക്കുണ്ട്, ശബീർ മേൽമുറി, മനു പകര, ജാനിസ്, ആദിൽ തുടങ്ങിയവർ നേതൃത്വം നൽകി.
![]()
