റിയാദ്: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ‘റിയാദ് ടാക്കീസ്’ വിപുലമായി ആഘോഷിച്ചു. അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ (ഹറാജ്) സഹകരണത്തോടെയായിരുന്നു ആഘോഷ പരിപാടികള്‍. റിയാദ് ടാക്കീസ് പ്രസിഡന്റ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു. സലാം ടി.വി.എസ്. സ്വാതന്ത്ര്യദിന സന്ദേശം നല്കി. അല്‍ മദീന റീജിയണല്‍ ഡയറക്ടര്‍ സലിം വലിയപറമ്പത്ത്, വിമുക്തഭടന് സജി തന്നിക്കോട്ട്, ഫാറൂഖ് കോവല്‍, ഖാലിദ് വലിയോട്, ഷൈജു പച്ച എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ കേക്ക് മുറിക്കുകയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ സ്മരണകള്‍ പങ്കുവെക്കുകയും ചെയ്തു. തുടര്‍ന്ന് മധുരപലഹാര വിതരണവും ദേശീയഗാനാലാപനവും നടന്നു. ബ്രിട്ടീഷ് അടിമത്തത്തില്‍ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കിയത് ധീര ദേശസ്നേഹികളുടെയും നേതാക്കളുടെയും ത്യാഗവും പോരാട്ടവുമാണ്. അവരുടെ ത്യാഗത്തിന് മുന്നില്‍ ശിരസ്സ് നമിച്ചുകൊണ്ട് മാത്രമേ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ കഴിയൂ എന്നും, ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ ഇന്ന് നേടിയെടുത്ത സ്ഥാനം ഏറെ അഭിമാനകരമാണെന്നും സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളും ഫെഡറല്‍ സംവിധാനവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാന്‍ ഓരോ പൗരനും പ്രതിജ്ഞാബദ്ധരാകണമെന്നും ചടങ്ങില്‍ ഓര്‍മ്മിപ്പിച്ചു.
പരിപാടികള്‍ക്ക് ദൃശ്യ, റംഷി ടീച്ചര്‍, സജീര്‍ സമദ്, നബീല്‍ ഷാ, ഹുസൈന് ഷാഫി, രതീഷ് നാരായണന്, ബാബു കണ്ണോത്ത്, ഷിജു ബഷീര്‍, നാസില്‍ റോസസ്, അന്‍സാര്‍ കൊടുവള്ളി, അന്‍വര്‍ സാദത്ത്, യൂനുസ്, ഉമറലി അക്ബര്‍, ജോണി തോമസ്, റമീസ്, മുത്തലിബ്, ഫൈസല്‍ തമ്പലക്കോടന്‍, ഷഫീഖ് വലിയ, നൗഫല്‍ സുലൈമാന്‍, ഷന്‍സീര്‍ കാലിക്കറ്റ്, ആസിഫ് തങ്ങള്‍, ഇബ്രാഹിം, നാസര്‍, അലന് ജോര്‍ജ്, പ്രമോദ് ഗംഗാധരന്, മനു മണ്ണാര്‍ക്കാട്, ഷഹനാസ് എ.എസ്., ഷംനാദ് ടി.വി.എസ്. എന്നിവര്‍ നേതൃത്വം നല്കി. ജോസ് കടമ്പനാട് സ്വാഗതവും ട്രഷറര്‍ സോണി ജോസഫ് നന്ദിയും പറഞ്ഞു.
![]()
