ബുറൈദ : ഒഐസിസി അൽ ഖസ്സിം സെൻ്ട്രൽ കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം നടത്തി പ്രസിഡൻ്റ് അബ്ദുറഹിമാൻ തിരുർ പതാക ഉയർത്തി . തുടർന്ന് അബദുൽ റഹിമാൻ തിരൂർ ൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ മുഖ്യ രക്ഷാധികാരിയും ജീവകാരുണ്യ പ്രവർത്തകനുമായ സക്കീർ പത്തറ ഉൽഘാടനം ചെയ്തു സംസാരിച്ചു. അമീസ് സ്വലാഹി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി .പിപിഎം അശ്റഫ് കോഴിക്കോട്. സജി ജോബ് തോമസ്, പോളി റാഫേൽ അങ്കമാലി, റോബിൻ തിരുവല്ല എന്നിവർ സംസാരിച്ചു നജു കുട്ടമ്പൂർ നന്ദി പറഞു വിവിധ കലാപരിപാടികൾ അരങ്ങേറി പ്രഗൽഭ ഗായകരായ ജോസഫ് പത്തനംതിട്ട, നിബി അജയ്. സുധീർ കായംകുളം എന്നിവരുടെ നേത്രത്തത്തിൽ ഗാന സന്ധ്യയും നടന്നു.
![]()
