റിയാദ് : സൗദിയിൽ ഇന്ത്യൻ മഹോത്സവമൊരുക്കി ലുലു ഇന്ത്യ ഉത്സവ്. സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ മുറബ്ബ അവന്യൂ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന വര്‍ണ്ണാഭമായ ആഘോഷച്ചടങ്ങില്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ലുലു ഇന്ത്യ ഉത്സവ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദി കൊമേഴ്സ്യൽ ഡയറക്ടര്‍ നെമിൽ നസീർ, വിശിഷ്ടാതിഥികൾ, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജ്മെന്റ് പ്രതിനിധികള്‍ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഉദ്ഘാടന ആഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത ഇന്ത്യൻ നൃത്തവും ഡ്രംസ് ബാൻഡിന്റെ താളമേളങ്ങളും ഒരുക്കിയിരുന്നു. ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. മുഖ്യാതിഥി ലുലു ഇന്ത്യ ഉത്സവ് ലോഗോ പ്രകാശനം നിര്‍വ്വഹിച്ച് നാട മുറിച്ചതോടെ ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി.
*ഇന്ത്യയെ ആഘോഷിച്ച് ലുലു ഇന്ത്യ ഉത്സവ്; 100ലധികം പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു*
ഇന്ത്യയുടെ പാരമ്പര്യവും വേറിട്ട സംസ്കാരവും വിളിച്ചോതുന്ന തനത് ഇന്ത്യന്‍ വൈവിധ്യങ്ങളൊരുക്കിയാണ് ലുലു ഇന്ത്യ ഉത്സവ് ആഘോഷം രാജ്യത്തുടനീളമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നടക്കുന്നത്. 10000ത്തിലധികം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് പുറമെ ഇന്ത്യയിൽ നിന്നും നേരിട്ടെത്തിച്ച പഴങ്ങളും പച്ചക്കറികളും ഉൾക്കൊള്ളുന്ന പ്രത്യേക പവലിയനും ഇന്ത്യ ഉത്സവിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ തനത് വസ്ത്രങ്ങളും കരകൗശല വസ്തുക്കളും ഉൾപ്പെടുത്തിയുള്ള ഫാഷൻ ഡിസ്പ്ലേയും ഉദ്ഘാടന ചടങ്ങില്‍ ശ്രദ്ധേയമായി. ഇതിനുപുറമെ ഇന്ത്യൻ നിർമ്മിത ഹോം ഫർണിഷിംഗ് ഉത്പന്നങ്ങള്‍, പാദരക്ഷകൾ, ഗൃഹോപകരണങ്ങൾ എന്നിവയുടെ വിപുലമായ പ്രദർശനവും ഹൈപ്പര്‍മാര്‍ക്കറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്.

24 മന്ത്ര, ആഹാ, ഫാനി, ഫെയർ, ലാസ്സ, മാമഎർത്ത് തുടങ്ങി 30 പ്രമുഖ ഇന്ത്യന്‍ ബ്രാൻഡുകളിൽ നിന്നുള്ള 100-ലധികം പുതിയ ഉൽപ്പന്നങ്ങളാണ് ഈ വർഷ ലുലു ഇന്ത്യ ഉത്സവ് അവതരിപ്പിച്ചത്. ഇതോടൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ച സുഗന്ധവ്യജ്ഞനങ്ങൾ, പ്രാദേശിക പലഹാരങ്ങൾ, ഡയറി ഉൽപ്പന്നങ്ങൾ, ബേക്കറി വിഭവങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയും ലുലു ഹൈപ്പർമാർക്കറ്റിലെ ഇന്ത്യ ഉത്സവ് കാഴ്ചകളെ വേറിട്ടതാക്കി.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വാണിജ്യ ബന്ധവും ജനങ്ങൾ തമ്മിലുള്ള സഹകരണവും അടുപ്പവും വളർന്നുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യൻ അംബാസഡർ ഹിസ് എക്സലന്‍സി വിപുല്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യൻ സമൂഹം ഒത്തൊരുമിച്ച് മുന്നോട്ട് പോകണം. സംസ്കാരത്തിലൂടെയും ഭക്ഷണത്തിലൂടെയുമടക്കം വ്യത്യസ്ത സമൂഹങ്ങളെ ഒന്നിപ്പിക്കാനും അതുവഴി വ്യാപാര പങ്കാളിത്തത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും മുൻകൈയെടുത്ത ലുലു സൗദി ഹൈപ്പർമാർക്കറ്റിനെ അദ്ദേഹം അഭിനന്ദിച്ചു.
ആഗസ്റ്റ് 18 വരെ സൗദി അറേബ്യയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് സ്റ്റോറുകളിലും ലുലു ഇന്ത്യ ഉത്സവ് ആഘോഷങ്ങളും കാഴ്ചകളും തുടരും.
![]()
