ഉനൈസ :ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് സൗദി അറേബ്യയിലെ അൽ ഖസ്സീം പ്രവിശ്യയിലെ ഒ ഐ സി സി ഉനൈസ കമ്മിറ്റി.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചേര്‍ന്ന പ്രത്യേക എക്സിക്യുട്ടീവ് യോഗത്തിൽ സെക്രട്ടറി വിശ്വനാഥൻ കാളികാവ് സ്വാഗതവും ആമുഖ പ്രസംഗവും നടത്തി. വൈസ് പ്രസിഡണ്ട് ഷാജി മണമൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പ്രസിഡണ്ട് സാലി കരുവാറ്റ മുഖ്യ പ്രഭാഷണം നടത്തി.
മുൻ ട്രഷറർ കമാലുദ്ദീൻ, നൗഷാദ് നൂർ, റഫീഖ്, സജീർ അബ്ദുൾ അസീസ്, ഷാഫി തിരൂർ,സുരേഷ് അടൂർ , സന്തോഷ് കുമാർ എന്നിവർ ആശംസ അറിയിച്ച യോഗത്തിൽ ട്രഷറർ ഷാജി തോമസ് നന്ദി പറഞ്ഞു
![]()
