അബ്ദുൽറഊഫ് കൊണ്ടോട്ടി,ലോക കേരളം സഭാംഗം
Room Rent ചാർജ്സ് & Proportionate Deduction
🛏️ റൂം റെൻ്റ്, നഴ്സിംഗ് ചാർജ്ജ് ഉൾപ്പെടെ 5 ലക്ഷം രൂപയുടെ പോളിസിയുള്ളവർക്ക് ദിവസത്തിന് പരമാവധി ₹5,000 രൂപയും, 10 ലക്ഷമോ അതിന് മുകളിലോ ഉള്ള പോളിസികൾക്ക് പരമാവധി ₹10,000 രൂപയും ആണ്.
💡 ഇതിൽ കൂടുതൽ തുകയ്ക്ക്, എക്സിക്യൂട്ടീവ് റൂമുകൾ പോലെയുള്ളവ എടുക്കുമ്പോൾ, സാധാരണയായി നാം ധരിക്കുന്നത് പരിധിക്ക് പുറമെ വരുന്ന റൂം വാടക മാത്രം നൽകിയാൽ മതിയെന്നതാണ്.
⚠️ എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ചികിത്സയുടെ നിരക്കും കൂടും.
ഉദാഹരണത്തിന്, സാധാരണ റൂമുകളിലോ വാർഡുകളിലോ കിടത്തി ചികിത്സ നടത്തുന്ന രോഗിക്ക് ഒരു ഓപ്പറേഷന് ₹3 ലക്ഷം രൂപയാണ് ആശുപത്രികൾ ബില്ല് ചെയ്യുന്നതെങ്കിൽ, എക്സിക്യൂട്ടീവ് റൂമുകളിലാണെങ്കിൽ ₹3 ലക്ഷത്തിനേക്കാൾ ഉയർന്ന നിരക്ക് ഈടാക്കും. 🏥 അനുബന്ധ ചെലവുകൾക്കും ഉയർന്ന നിരക്ക് ബാധകമായേക്കാം.
ഇങ്ങനെ അധികം വരുന്ന തുകകൾക്ക് പരിരക്ഷ ലഭിക്കില്ല. ഈ തുക സ്വന്തമായി അടക്കേണ്ടി വരും.
![]()
